മോഹന്‍ലാല്‍ ചിത്രം ഉഗാണ്ടയില്‍ ഷൂട്ട് ചെയ്യും; ദൃശ്യത്തിന്‍റെ ക്യാമറാമാന്‍ എത്തി!

ഉഗാണ്ടയില്‍ മോഹന്‍ലാലിന് ചിലത് ചെയ്യാനുണ്ട്!

Mohanlal, Major Ravi, Sujith Vasudev, Drishyam, Renji Panicker, മോഹന്‍ലാല്‍, മേജര്‍ രവി, സുജിത് വാസുദേവ്, ദൃശ്യം, രണ്‍ജി പണിക്കര്‍
Last Modified വെള്ളി, 4 നവം‌ബര്‍ 2016 (15:48 IST)
മലയാളസിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ദൃശ്യത്തിന്‍റെ ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മോഹന്‍ലാല്‍ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന സിനിമയാണ് സുജിത് ക്യാമറയിലാക്കുന്നത്.

കൊച്ചി, രാജസ്ഥാന്‍, പഞ്ചാബ്, കശ്മീര്‍ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ ചില ഭാഗങ്ങള്‍ അമേരിക്കയിലും ഉഗാണ്ടയിലും ഷൂട്ട് ചെയ്യും. കൊച്ചിയില്‍ സാലൂ കെ ജോര്‍ജ്ജ് ഒരുക്കിയ കൂറ്റന്‍ സെറ്റില്‍ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിക്കുകയാണ്.

മോഹന്‍ലാല്‍ നാലാം തവണയും മേജര്‍ മഹാദേവനായി എത്തുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്സ് ആക്ഷനും ഇമോഷനും പ്രാധാന്യം നല്‍കുന്ന ഒരു വാര്‍ ഫിലിമാണ്. ഡബിള്‍ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

തെലുങ്ക് താരം അല്ലു ശിരിഷ്, ഹിന്ദിനടന്‍ അരുണോദയ് സിംഗ്, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ്, പ്രിയങ്ക ചൌധരി തുടങ്ങിയവരാണ് താരങ്ങള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :