മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്ത 100 കോടി ക്ലബ് ഈ വര്‍ഷം മമ്മൂട്ടി ഭരിക്കും; ഒന്നല്ല, 4 സിനിമകള്‍ !

100 കോടി ക്ലബിലേക്ക് മത്സരം മമ്മൂട്ടിയും മമ്മൂട്ടിയും തമ്മില്‍ !

Mammootty, Mohanlal, Pulimurugan, Raja 2, Shafi, Alphonse Puthren, മമ്മൂട്ടി, മോഹന്‍ലാല്‍, പുലിമുരുകന്‍, രാജ2, ഷാഫി, അല്‍ഫോണ്‍സ് പുത്രന്‍
Last Updated: ചൊവ്വ, 3 ജനുവരി 2017 (15:11 IST)
മലയാളത്തിന് ഇനി 100 കോടി ക്ലബ് അപ്രാപ്യമല്ല. പുലിമുരുകന്‍ തുറന്നിട്ട വാതിലിലൂടെ ഇനിയും അനവധി വന്‍ ഹിറ്റുകള്‍ കടന്നുവരുമെന്നുറപ്പാണ്. അതിനായി ഏറ്റവുമധികം തയ്യാറെടുപ്പുകള്‍ നടത്തുന്നത് മമ്മൂട്ടിയാണ്.

മമ്മൂട്ടിയുടേതായി 2017ല്‍ 100 കോടി ക്ലബിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത് നാല് സിനിമകളാണ്. അതില്‍ ഒന്നാമത്തേത് വൈശാഖിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘രാജ 2’ തന്നെയാണ്. ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന രാജ 2 ഒരു അടിപൊളി കോമഡി ആക്ഷന്‍ എന്‍റര്‍ടെയ്നറാണ്.

അല്‍‌ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷന്‍ ത്രില്ലറാണ് ഈ നേട്ടത്തിനായി മത്സരരംഗത്തുള്ള മറ്റൊരു സിനിമ. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ അവതാരം ഈ സിനിമയിലൂടെ കാണാനാകും.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന കോമഡി എന്‍റര്‍ടെയ്നറിലാണ് മമ്മൂട്ടിയുടെ മറ്റൊരു പ്രതീക്ഷ. ആദ്യ രണ്ട് സിനിമകളിലൂടെ കോടികളുടെ വിജയം സ്വന്തമാക്കിയ നാദിര്‍ഷ ഒരു മമ്മൂട്ടിച്ചിത്രം ചെയ്യുമ്പോള്‍ അത് 100 കോടി ക്ലബ് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.

റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമാണ് 100 കോടി ക്ലബിന്‍റെ വാതില്‍ തള്ളിത്തുറന്ന് അകത്തുവരുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു സിനിമ. 2 കണ്‍‌ട്രീസ് എന്ന ദിലീപ് ചിത്രം അമ്പതുകോടി കടത്തിയ റാഫിക്കും ഷാഫിക്കും ഒരു മമ്മൂട്ടി സിനിമയെ 100 കോടിയിലെത്തിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാവില്ല.

എന്തായാലും മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്ത 100 കോടി ക്ലബ് ഈ വര്‍ഷം മമ്മൂട്ടി ഭരിക്കുമെന്നാണ് സൂചനകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :