മമ്മൂട്ടി വിയ്യൂര്‍ ജയിലില്‍!

PROPRO
‘ഒരു കേസുമായി ബന്ധപ്പെട്ട് മമ്മൂട്ടി കുറച്ചു കാലം ജയിലിലായിരുന്നു. ഈയിടെയാണ് പുറത്തിറങ്ങിയത്’. എന്ത് അസംബന്ധമാണ് പറഞ്ഞു വരുന്നത് എന്നു പറയാന്‍ വരട്ടെ. കാര്യം സത്യമാണ്, ഒരു സിനിമയിലാണെന്നു മാത്രം. മമ്മൂട്ടി ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന രംഗം കഴിഞ്ഞ ദിവസം തൃശൂര്‍ വിയ്യൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ ചിത്രീകരിച്ചു.

‘ഈ പട്ടണത്തില്‍ ഭൂതം’ എന്ന ചിത്രത്തില്‍ ജിമ്മി എന്ന സര്‍ക്കസ് അഭ്യാസിയായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ജിമ്മി കുറച്ചുകാലം ഒരു കേസില്‍ അകപ്പെട്ട് ജയിലില്‍ കിടക്കേണ്ടി വരുന്നു. ജിമ്മി പരോളില്‍ ഇറങ്ങുന്ന രംഗമാണ് സംവിധായകന്‍ ജോണി ആന്‍റണി വിയ്യൂര്‍ ജയിലില്‍ ചിത്രീകരിച്ചത്.

പരോളില്‍ ഇറങ്ങുന്ന മമ്മൂട്ടിയെ സുരാജ് വെഞ്ഞാറമ്മൂട് കാത്തു നില്‍ക്കുന്നതും അതിന് ശേഷം ഇരുവരും ബൈക്കില്‍ മടങ്ങുന്നതും ചിത്രീകരിച്ചു. മമ്മൂട്ടി ഒട്ടേറെ സിനിമകളില്‍ ജയില്‍ പുള്ളിയായി അഭിനയിച്ചിട്ടുണ്ട്. യാത്ര, നിറക്കൂട്ട്, ന്യൂഡല്‍ഹി തുടങ്ങിയവ മുതല്‍ മായാവി വരെ.

എന്നാല്‍ ഈ പട്ടണത്തില്‍ ഭൂതത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ജിമ്മി എന്ന കഥാപാത്രം ഒരു കുറ്റവാളിയല്ല. ഒരു പ്രത്യേക സാഹചര്യത്തില്‍ അയാള്‍ ജയിലില്‍ അകപ്പെട്ടു പോയതാണ്.

WEBDUNIA| Last Modified ചൊവ്വ, 17 ഫെബ്രുവരി 2009 (10:54 IST)
ജിമ്മിയുടെ അതേ രൂപത്തില്‍ ഈ പട്ടണത്തില്‍ ഒരു ഭൂതം ഇറങ്ങിയിട്ടുണ്ട്. ആ ഭൂതം സൃഷ്ടിക്കുന്ന ഗുലുമാലുകള്‍ക്കെല്ലാം ജിമ്മിയാണ് മറുപടി പറയേണ്ടി വരുന്നത്. ട്വന്‍റി 20 എന്ന മെഗാഹിറ്റിന് ശേഷം ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്ന് രചിക്കുന്ന പട്ടണത്തില്‍ ഭൂതത്തില്‍ കാവ്യാ മാധവനാണ് നായിക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :