മമ്മൂട്ടിക്കൊപ്പം പീറ്റര്‍ ഹെയ്‌ന്‍ ? ‘രാജ 2’ വിശേഷങ്ങള്‍ !

പൃഥ്വിരാജില്ല, മമ്മൂട്ടി ഒറ്റയ്ക്ക് - ‘രാജ 2’ മരണമാസ്!

Mammootty, Peter Hein, Prithviraj, Shaji, Vysakh, Udaykrishna, Pulimurugan, മമ്മൂട്ടി, പീറ്റര്‍ ഹെയ്‌ന്‍, പൃഥ്വിരാജ്, ഷാജി, വൈശാഖ്, ഉദയ്കൃഷ്ണ, പുലിമുരുകന്‍
Last Modified തിങ്കള്‍, 2 ജനുവരി 2017 (15:40 IST)
വൈശാഖ് തന്‍റെ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചുകഴിഞ്ഞു - ‘രാജ 2’. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനാകുന്നത്. പോക്കിരിരാജയിലെ ‘രാജ’ എന്ന മമ്മൂട്ടി കഥാപാത്രത്തെ മാത്രം സ്വീകരിച്ചുകൊണ്ടാണ് പുതിയ കഥ പിറക്കുന്നത്. ഉദയ്കൃഷ്ണയാണ് തിരക്കഥ. ടോമിച്ചന്‍ മുളകുപ്പാടം ചിത്രം നിര്‍മ്മിക്കും.

പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ അനുജനായി വേഷമിട്ട പൃഥ്വിരാജ് ‘രാജ 2’ല്‍ ഉണ്ടാകില്ല. അതായത്, മമ്മൂട്ടിയുടെ മാത്രം മരണമാസ് അവതരണമായിരിക്കും രാജ 2. മാത്രമല്ല, പോക്കിരിരാജയില്‍ നിന്ന് വ്യത്യസ്തമായി ഈ സിനിമയില്‍ മമ്മൂട്ടിക്ക് നായികയുണ്ടാകും.

വേറൊരു വലിയ പ്രത്യേകതയുണ്ട്. ഈ സിനിമയിലും ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത് പീറ്റര്‍ ഹെയ്ന്‍ തന്നെയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ബജറ്റ് 30 കോടിയോളമാകുമെന്നും വിവരമുണ്ട്. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഗംഭീര കോമഡി രംഗങ്ങളും രാജ 2ല്‍ ഉണ്ടാകും.

പോക്കിരിരാജയിലെ കഥാപശ്ചാത്തലമായിരിക്കില്ല രാജ 2ന്‍. ഇത് ഇന്ത്യയിലെ വന്‍ നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള കഥയാകും പറയുക. രാജ എന്ന അധോലോകനായകന്‍റെ സഞ്ചാരപാതകളായിരിക്കും വൈശാഖും ഉദയ്കൃഷ്ണയും ചേര്‍ന്ന് കാണിച്ചുതരുന്നത്. ഷാജി തന്നെയാകും ഛായാഗ്രഹണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :