ധന്‍ ധനാ ധന്‍..ഗോള്‍!

IFM
പ്രതിരോധത്തില്‍ മെച്ചപ്പെട്ടതാണെങ്കിലും എതിരാളിയുടെ ഗോള്‍വല ചലിപ്പിക്കാന്‍ തക്ക മുന്‍‌നിരക്കാര്‍ ഇപ്പോഴും ടീമിന് അന്യം തന്നെ. ഇക്കാര്യം രുമാണ ഭംഗിയായി കൈകാര്യം ചെയ്യുന്നു. രുമാണയുടെ ബോയ് ഫ്രണ്ട് സണ്ണി (ജോണ്‍ ഏബ്രഹാം) ടീമില്‍ എത്തുന്നു. വര്‍ണ്ണ വിവേചനത്തിന്‍റെ ഇരയായി ഇംഗ്ലണ്ട് ടീമിലേക്കുള്ള വഴികാണാതെ പോയ പ്രതിഭയാണ് സണ്ണി.

സണ്ണിയുടെ വരവോടെ സൌത്ത്‌ഹാള്‍ യുണെറ്റഡ് മുന്നോട്ട് കുതിച്ചു തുടങ്ങി. ഇത് സിറ്റി കമ്മീഷന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കൌണ്‍സിലിന്‍റെ സ്ഥാപകരില്‍ ഒരാളും കമന്‍റേറ്ററുമായ ജോണി ബക്ഷി (ദലിപ് താഹില്‍) സണ്ണിയെ ഏതു വിധേനയും പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്നു.

സണ്ണിയായി ജോണിന്‍റെ വേഷപ്പകര്‍ച്ച നന്നായി യോജിക്കുന്നു. നല്ലൊരു മുന്‍‌നിര ഫുട്ബോളറെ അവതരിപ്പിക്കാന്‍ ജോണിന്‍റെ ശരീര ചലനങ്ങള്‍ മികച്ചതാണ്. ബിപാഷയുടെ പ്രണയ കഥ ഈ ചിത്രത്തിലെ മനോഹര നിമിഷങ്ങളാണ്. അര്‍ഷദും അഭിനയ മികവിന്‍റെ കാര്യത്തില്‍ മുമ്പില്‍ തന്നെ.

ബൊമന്‍ ഇറാനി തന്‍റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തു. ദലിപ് താഹില്‍ വിഷ ലിപ്തമായ ചിന്തകള്‍ ചലനത്തിലൂടെ ഭംഗിയായി അവതരിപ്പിച്ചു.

PRATHAPA CHANDRAN|
IFM
ക്യാമറ വളരെ മനോഹരമായി ചലിപ്പിക്കുന്നതില്‍ അത്താര്‍ സിംഗ് വിജയിച്ചിരിക്കുന്നു. ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അതി മനോഹരമാണ്. ധന്‍ ധനാ ധന്‍ ഗോള്‍ എന്ന ഗാനം അതി മനോഹരമാണ്. ‘ബില്ലൊ’ എന്ന ഗാനവും പ്രേക്ഷക മനസ്സില്‍ ഇടം നേടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :