സാവരിയ സ്നേഹത്തിന്‍റെയും കാത്തിരിപ്പിന്‍റെയും കഥയാണ്. എല്ലാവരും സ്നേഹിക്കുന്നവരെ കാത്തിരിക്കുന്നു-രണ്‍ബീറിന്‍റെ ഭൂഉടമ(സോഹ്ര സെഗാള്‍), സക്കിനയുടെ അന്ധയായ അമ്മ, സക്കീന അങ്ങനെ എല്ലാവരും കാത്തിരിക്കുന്നു.
സാവരിയ ഒരു ക്ലാസിക് സിനിമ ആവുമെന്ന പ്രതീക്ഷ തകര്‍ത്തത് കഥാപാത്രങ്ങളെ ആഴത്തില്‍ ചിത്രീകരിക്കാന്‍ കഴിയാഞ്ഞതാണ്. പാലത്തിനു മുകളില്‍ രണ്‍ബീര്‍ കണ്ടുമുട്ടുന്ന മുഖാവരണമിട്ട സക്കീന കണ്ണുകള്‍ക്ക് ആസ്വാദനമൊരുക്കുന്നു. അതേ സമയം, സക്കിനയെ ഹൃദയത്തിലെത്തിക്കാന്‍ ഭന്‍സാലി പരാജയപ്പെടുകയും ചെയ്യുന്നു.
ചിത്രത്തിന്‍റെ ഛായാഗ്രഹണം അതി മനോഹരമാണ്-രവി ചന്ദ്രന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പാട്ടുകള്‍ അധികമായാലും അരോചകമാവുമെന്ന് സാവരിയ തെളിയിക്കുന്നു. മോണ്ടിയുടെ സംഗീതം പാട്ടുകളുടെ അതിപ്രസരത്താല്‍ ശ്രദ്ധിക്കാതെ പോവുന്ന അവസ്ഥയാണ്.
IFM
തുടക്കക്കാരന്‍ എന്ന നിലയില്‍ രണ്‍ബീര്‍ നടത്തിയ പ്രകടനം അതിമനോഹരമാണ്. സോനം ദു:ഖത്തിന്‍റെ മേലാപ്പ് അണിഞ്ഞത് ശരാശരിയിലും മികച്ചത് എന്ന് മാത്രം പറയാം. റാണിയും സല്‍മാനും ശരാശരി പ്രകടനം കാഴ്ച വച്ചിരിക്കുന്നു.