‘ബെസ്റ്റ് ആക്ടര്‍’ ടീം വീണ്ടും, മമ്മൂട്ടിക്ക് വ്യത്യസ്ത വേഷം

WEBDUNIA|
PRO
നല്ല കഥയാണെങ്കില്‍ ഡേറ്റ് നല്‍കും. നല്ല കഥകള്‍ പറയുമെങ്കില്‍ ആര്‍ക്കും സ്വാഗതം. ഇത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ രീതിയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന യുവാവിനെ സംവിധായകനാക്കി മാറ്റിയതും മമ്മൂട്ടിയുടെ ഈ സമീപനം തന്നെ. മാര്‍ട്ടിന്‍ പറഞ്ഞ ‘ബെസ്റ്റ് ആക്ടര്‍’ എന്ന കഥ മമ്മൂട്ടിക്ക് ഇഷ്ടമായതും ആ സിനിമ വന്‍ ഹിറ്റായതും ചരിത്രം.

ഇപ്പോഴിതാ, മാര്‍ട്ടിന്‍ പ്രക്കാട്ടിന് മമ്മൂട്ടി വീണ്ടും ഡേറ്റ് നല്‍കിയിരിക്കുന്നു. പുതുമയുള്ള ഒരു കഥയുമായി കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയെ കാണാന്‍ മാര്‍ട്ടിന്‍ എത്തിയത്. കഥ കേട്ട് ഇഷ്ടമായ മമ്മൂട്ടി മാര്‍ട്ടിന് കൈകൊടുത്തു. തിരക്കഥയെഴുതി പൂര്‍ത്തിക്കാനുള്ള ഗ്രീന്‍ സിഗ്നല്‍!

മാര്‍ട്ടിന്‍ ഇപ്പോള്‍ തന്‍റെ പുതിയ മമ്മൂട്ടിച്ചിത്രത്തിന്‍റെ രചനയിലാണ്. കോമഡിയും ആക്ഷനുമെല്ലാമുള്ള ഒരു കുടുംബകഥയാണ് രണ്ടാമത്തെ ചിത്രത്തിലും മാര്‍ട്ടിന്‍ പരീക്ഷിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയായിരിക്കും മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുക.

അതേസമയം, മമ്മൂട്ടിയുടെ പുതിയ ചിത്രമായ ആഗസ്റ്റ് 15ന് അത്ര മികച്ച പ്രതികരണമല്ല ബോക്സോഫീസില്‍ ലഭിക്കുന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :