‘ആ മോഹന്‍ലാല്‍ ചിത്രം പരാജയപ്പെടാന്‍ കാരണം എന്റെ ഈഗോ ആയിരുന്നു‘ - വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തുന്നു

പ്രിയദര്‍ശന്‍ പറഞ്ഞത് കേട്ടാല്‍ മതിയായിരുന്നു: സത്യന്‍ അന്തിക്കാട്

aparna| Last Modified ചൊവ്വ, 22 ഓഗസ്റ്റ് 2017 (15:53 IST)
1994ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് പിന്‍‌ഗാമി. റിലീസ് ചെയ്ത സമയത്ത് തീയേറ്ററില്‍ വലിയ ഓളമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, പില്‍ക്കാലത്ത് യുവാക്കള്‍ ചിത്രം ഏറ്റെടുക്കുകയായിരുന്നു. മോഹന്‍ലാല്‍ നായകനായ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിനൊപ്പം തന്നെയായിരുന്നു പിന്‍‌ഗാമിയും റിലീസ് ചെയ്തത്. പിന്‍‌ഗാമിക്ക് നേരിടേണ്ടി വന്ന പരാജത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

അന്ന് ചിത്രം പരാജയപ്പെടാന്‍ കാ‍രണം തന്റെ ഈഗോ ആണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് വ്യക്തമാക്കിയിരിക്കുകയാണ്. ഒരു ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ചിത്രമായിരുന്നു പിന്‍‌ഗാമി. അതേസമയം, ഈ കഥയില്‍ നിന്നും നേര്‍വിപരീതമായിരുന്നു തേന്‍മാവിന്‍ കൊമ്പത്ത്. മുഴുനീള എന്റര്‍‌ടെയ്ന്‍‌മെന്റായിരുന്നു തേന്‍‌മാവിന്‍ കൊമ്പത്ത്.

‘തേന്മാവിന്‍ കൊമ്പത്തിനൊപ്പം പിന്‍‌ഗാമി റിലീസ് ചെയ്യേണ്ട എന്നും, കുറച്ച് മുന്നോട്ട് നീട്ടി വച്ചോളൂ എന്നും പ്രിയന്‍ എന്നോട് പറഞ്ഞിരുന്നു. പക്ഷെ എന്റെ ഈഗോ കാരണം ഞാനത് കേട്ടില്ല. ഒരേ സമയം രണ്ട് ചിത്രങ്ങളും റിലീസ് ചെയ്താല്‍ എന്താണ് കുഴപ്പമെന്ന് ചിന്തിച്ചു. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയിരുന്നു ‘അന്ന് പ്രിയന്‍ പറഞ്ഞത് അനുസരിച്ചാല്‍ മതിയായിരുന്നുവെന്ന്’ - സത്യന്‍ അന്തിക്കാട് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :