ഹേരാ ഭേരി മൂന്നില്‍ പ്രിയദര്‍ശന്‍ സിദ്ധിഖുമായി ഒന്നിക്കുന്നില്ല

കൊച്ചി| WEBDUNIA|
PRO
ഹേരാ ഭേരി മൂന്നിനു വേണ്ടി താനും സിദ്ദിഖും ഒന്നിക്കുന്നുവെന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്ന്‌ പ്രിയദര്‍ശന്‍. 1989 ല്‍ സിദ്ദിഖ്‌-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന മലയാള ചിത്രമായ റാംജിറാവു സ്‌പീക്കിംഗിന്റെ ഹിന്ദി റീമേക്കാണ്‌ 2000ല്‍ പ്രിയദര്‍ശന്‍ നിര്‍മ്മിച്ച ഹേരാ ഫേരി.

ഹേരാ ഫേരി 3ന്റെ പണിപ്പുരയിലാണ്‌ താനെന്നത്‌ സത്യമാണ്. എന്നാല്‍ സിദ്ദിഖ്‌ ഈ ചിത്രത്തില്‍ തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നതായി വന്ന വാര്‍ത്തകളില്‍ യാഥാര്‍ത്ഥ്യമില്ലെന്നും ഹേരാ ഫേരി മൂന്നിന്റെ തിരക്കഥാകൃത്തും സംവിധായകനും താന്‍ തന്നെയാണെന്നും പ്രിയന്‍ പറഞ്ഞു.

2000 ത്തില്‍ പുറത്തു വന്ന ഹേരാ ഫേരിയിലഭിനയിച്ച അക്ഷയ്‌കുമാറും പരേഷ്‌ റാവലും സുനില്‍ ഷെട്ടിയും തന്നെയാവും ഹേരാ ഫേരി ത്രീയിലേയും പ്രധാന താരങ്ങളെന്ന്‌ പ്രിയദര്‍ശന്‍. അക്ഷയ്‌കുമാറുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായും ഷൂട്ടിംഗ്‌ ഈ വര്‍ഷം അവസാനത്തോടെ തുടങ്ങുമെന്നും പ്രിയന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :