ഒരേയൊരു ചിത്രം...ബോളിവുഡില്‍ ഒരൊറ്റ ചിത്രത്തിന്‍റെ പ്രായം മാത്രമുള്ള ഹന്‍സിക മോട്‌വാനിക്ക് താന്‍ ശ്രദ്ധിക്കപ്പെടുന്നോ എന്നൊരു സംശയം. ഇതേ സംശയം കാരണം ഹന്‍സികയ്ക്ക് സെലീന ജയ്റ്റ്‌ലിയുമായി ചെറിയൊരു മത്സരം നടത്തേണ്ടി വരികയും ചെയ്തു.
“മണി ഹൈ തോ ഹണി ഹൈ” എന്ന ചിത്രത്തിന്‍റെ സെറ്റില്‍ ആദ്യമൊക്കെ ഹന്‍സികയും അമ്മ മോണയും വളരെ സന്തോഷത്തിലായിരുന്നു. എന്നാല്‍, നല്ലതിനൊന്നിനും കൂടുതല്‍ ആയുസ്സില്ല എന്ന് പറഞ്ഞപോലെയായി പിന്നീടുള്ള കാര്യങ്ങള്‍. സെലീന ജയ്റ്റ്‌ലി സെറ്റിലെത്തിയതോടെ സംഗതികള്‍ തകിടം മറിഞ്ഞു.
സെലീന എത്തുമ്പോഴേക്ക് സെറ്റില്‍ ആകെയൊരു ചലനമുണ്ടാവുന്നു എന്ന് അമ്മയും മകളും കണ്ടെത്തി. ഇതിനുകാരണം സെലീനയുടെ ‘ഹോട്ട്’ വസ്ത്രങ്ങളാണെന്ന് മനസ്സിലാക്കിയ ഇവര്‍ക്ക് പിന്നെ സ്വസ്ഥത നഷ്ടപ്പെട്ട ദിനങ്ങളായിരുന്നു. സെലീനയെ എങ്ങനെ മറികടക്കാമെന്ന ചിന്തയിലാരുന്നു ഇവര്‍.
അവസാനം, ഇരുവരും സെലീനയുടെ സ്റ്റൈലിസ്റ്റിനെ പാട്ടിലാക്കാന്‍ തീരുമാനിച്ചു. അങ്ങനെ സെലീനയുടെ പുതിയ വസ്ത്രങ്ങളെല്ലാം അവര്‍ കാണുന്നതിനു മുമ്പേ ഹന്‍സികയും അമ്മയും വിലയിരുത്താന്‍ തുടങ്ങി. വാര്‍ത്ത സെലീനയുടെ ചെവിയിലും എത്തി. സെലീന ഇത് ചിരിച്ചുതള്ളി എങ്കിലും സ്റ്റൈലിസ്റ്റ് രോഹിത് ചതുര്‍വേദിക്ക് താക്കീത് നല്‍കാന്‍ മറന്നില്ല എന്നാണ് ഇവരോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
WEBDUNIA|
ഇത്തരത്തിലൊന്നും നടന്നിട്ടേ ഇല്ല എന്നാണ് ഹന്‍സികയും അമ്മയും ഇതെകുറിച്ച് പ്രതികരിക്കുന്നത്. തായ്‌ലാന്‍ഡില്‍ ‘ഗോല്‍മാല്‍ റിട്ടേണ്‍സിന്‍റെ’ സെറ്റിലുള്ള സെലീന ഇതേ കുറിച്ച് പ്രതികരിച്ചിട്ടുമില്ല.