സൌണ്ട് മോഡുലേഷന്റെ കാര്യത്തില്‍ മലയാളത്തില്‍ വിപ്ലവം കൊണ്ടുവന്നത് മമ്മൂട്ടിയാണ്: ഫാസില്‍ പറയുന്നു

‘നമ്മള്‍ ഭാഗ്യവാന്മാരാണ്, മമ്മൂട്ടിയും യേശുദാസും ജീവിച്ചിരിക്കുന്ന കാലത്താണ് നമ്മളും ജീവിക്കുന്നത്’ - മനസ്സ് തുറന്ന് ഫാസില്‍

aparna| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2017 (13:41 IST)
ഫാസില്‍ എന്ന സംവിധായകനെ കുറിച്ച് പറയുമ്പോള്‍ മുഖവുരയുടെ ആവശ്യമില്ല. മണിച്ചിത്രത്താഴ്, അനിയത്തി പ്രാവ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഫാസില്‍ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ച് നിരവധി ഹിറ്റുകള്‍ ഉണ്ടാക്കിയ ഫാസില്‍ ഇരുവരേകുറിച്ചും പറയുകയാണ് ഗ്ഗൃഹലക്ഷ്മിയിലൂടെ.

ലാലിന്റെ അഭിനയം ഉള്ളില്‍ നിന്നും വരുന്നതാണെന്നും മമ്മൂട്ടിയുടേത് ട്രെയിന്‍ ചെയ്ത് അകത്തേക്ക് കയറ്റിയതാണെന്നും ഫാസില്‍ പറയുന്നു. മമ്മൂട്ടിയുടെ ആദ്യകാലങ്ങളിലെ ചിത്രങ്ങളൊക്കെ കണ്ടപ്പോള്‍ ഇന്നത്തെ നിലയിലേക്ക് അദ്ദേഹം ഉയരുമെന്ന് കരുതിയിരുന്നില്ലെന്നും ഫാസില്‍ പറയുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും യേശുദാസും ജീവിച്ചിരിക്കുന്ന കാലത്തില്‍ ജീവിക്കാന്‍ കഴിയുന്നതാണ് നമ്മള്‍ ചെയ്ത ഏറ്റവും വലിയ ഭാഗ്യമെന്നും ഫാസില്‍ പറയുന്നു. സൌണ്ട് മോഡുലേഷന്റെ കാര്യത്തില്‍ മലയാളത്തില്‍ വിപ്ലവം കൊണ്ടുവന്നത് മമ്മൂട്ടിയാണെന്ന് അദ്ദേഹം പറയുന്നു. കാണികളെ/കേള്‍ക്കുന്നവരെ പിടിച്ചിരുത്തുന്ന രീതിയില്‍ശബ്ദത്തില്‍ ഇടര്‍ച്ച കൊണ്ടുവരാന്‍ മമ്മൂട്ടിക്ക് കഴിയുമെന്നും ഫാസില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :