സിനിമയില്‍ എനിക്കേറ്റവും ഇഷ്ടമുള്ളത് ദിലീപേട്ടനെ, ഞങ്ങള്‍ ഒരേതൂവല്‍ പക്ഷികള്‍: മം‌മ്ത

Mamta, Dileep, 2 Countries, Manju, Kavya, മം‌മ്ത, ദിലീപ്, 2 കണ്‍‌ട്രീസ്, മഞ്ജു, കാവ്യ
Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (15:16 IST)
സിനിമാലോകത്ത് തനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ദിലീപിനെയാണെന്നും തങ്ങള്‍ ഒരേ തൂവല്‍ പക്ഷികളാണെന്നും നടി മം‌മ്ത. വ്യക്തിജീവിതത്തിലെയും കരിയറിലെയും പ്രശ്നങ്ങളും രസങ്ങളും ഒരേ ആവേശത്തോടെ അങ്ങോട്ടും പങ്കിടാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും മം‌മ്ത പറയുന്നു.

“നമ്മുടെ അവസ്ഥ കൃത്യമായി മനസിലാകുന്ന ഒരു സുഹൃത്ത്, അയാളോട് നമുക്ക് എന്തും പറയാം, അയാള്‍ നമ്മളില്‍ നിന്ന് തിരിച്ചൊന്നും പ്രതീക്ഷിക്കുന്നുമില്ല. അങ്ങനെയൊരു സുഹൃത്തിനെ കിട്ടാന്‍ ഇക്കലത്ത് ഒട്ടും എളുപ്പമല്ല” - വനിതയില്‍ എഴുതുന്ന ആത്മകഥയില്‍ മം‌മ്ത കുറിക്കുന്നു.

“മൈ ബോസില്‍ തമ്മില്‍ കലഹിക്കുന്ന ഭാര്യയും ഭര്‍ത്താവുമായി അഭിനയിക്കുന്നതിനിടയില്‍ രൂപപ്പെട്ട അപൂര്‍വ സൌഹൃദം. ഒരു കാര്യത്തിലും സാദൃശ്യമില്ലാത്ത രണ്ടുപേര്‍. പക്ഷേ അടുത്തറിഞ്ഞപ്പോഴാണ് എവിടെയൊക്കെയോ ഞങ്ങള്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന് മനസിലായത്. എന്‍റെ ദാമ്പത്യജീവിതത്തില്‍ ചില പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടമായിരുന്നു അത്. ദിലീപേട്ടനുമുണ്ട് ചില പ്രശ്നങ്ങള്‍. ദാമ്പത്യപ്രശ്നങ്ങളെക്കുറിച്ചുവരെ പരസ്പരം സംസാരിക്കാവുന്ന നല്ല സുഹൃത്താണ് ദിലീപേട്ടന്‍” - മം‌മ്ത എഴുതുന്നു.

ഇപ്പോള്‍ തന്‍റെ ഏറ്റവും അടുത്ത സുഹൃത്തും സിനിമാലോകത്ത് തനിക്കേറ്റവും ഇഷ്ടമുള്ള വ്യക്തിയും ദിലീപാണെന്നും മം‌മ്ത പറയുന്നു.

ഉള്ളടക്കത്തിന് കടപ്പാട്: വനിത



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :