ഷാഹിദിന്‍റെ പ്രതിഭ തെളിയിക്കാന്‍ അച്ഛന്‍

shahid
IFM
ഹിന്ദി സിനിമാലോകത്തെ യുവ സുന്ദരനായ ഷാഹിദ് കപൂറിന്‍റെ കഴിവുകള്‍ മുഴുവനായി ആരും ഉപയോഗിച്ചിട്ടില്ലെന്ന് പ്രശസ്ത സിനിമാനടനും ഷാഹിദിന്‍റെ അച്ഛനുമായ പങ്കജ് കപൂര്‍ അഭിപ്രായപ്പെട്ടു. എന്തായാല്ലും മകന്‍റെ കഴിവ് പൂര്‍ണമായി പ്രേക്ഷകരെ അറിയിക്കാനായി അച്ഛന്‍ തന്നെ ഒരു സിനിമ എടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

‘അധികം വൈകില്ല, ഉടന്‍ തന്നെ ഞാന്‍ എന്‍റെ മകനെ വച്ച് സിനിമ സംവിധാനം ചെയ്യും. അവന്‍റെ പ്രതിഭയെ ആരും ശരിക്കും ഉപയോഗിച്ചിട്ടില്ല. സംവിധായകര്‍ ഷാഹിദിന് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സംവിധായകനും നടനുമായി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും’ പങ്കജ് കപൂര്‍ പറഞ്ഞു.

ഷാഹിദ് സിനിമയിലേക്കു കടന്നുവന്നപ്പോള്‍ ഷാരൂഖ് ഖാന്‍ സ്വാധീനം വ്യക്തമായിരുന്നു. ഷാരൂഖിന്‍റെ റൊമാന്‍റിക് ഭാവങ്ങളോട് പൂര്‍ണമായും കൂറു പുലര്‍ത്താന്‍ ശ്രമിക്കുന്ന തരത്തിലായിരുന്നു ഷാഹിദിന്‍റെ അഭിനയ പ്രകടനങ്ങള്‍. അതിനാല്‍ തന്നെ തന്‍റേതായ ശൈലി രൂപപ്പെടുത്തുന്നതില്‍ ഷാഹിദ് തികഞ്ഞ പരാജയമായി മാറി.

മുംബൈ| WEBDUNIA|
ഏതായാലും മകനിലെ അഭിനയ പ്രതിഭയെ പുറത്തുക്കൊണ്ടുവരാനുള്ള ഉദ്യമം അച്ഛന്‍ തന്നെ ഏറ്റെടുക്കുന്നതിനാല്‍ ഷാഹിദ് അഭിനയ കലയില്‍ മെച്ചപ്പെടുമോ എന്ന് കാത്തിരുന്നു കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :