ഷാരുഖിനെതിരെ വീണ്ടും അമീര്‍

PROPRO
ഷാരുഖ് ഖാനെ ആക്രമിക്കുന്നതില്‍ സുഖം കാണുന്ന വ്യക്തിയാണ് അമീര്‍ഖാനെന്ന് എല്ലാവര്‍ക്കും അറിയാം. ഷാരുഖിനെതിരെ എത്രയോ പരാമര്‍ശങ്ങള്‍ നടത്തി വിവാദം സൃഷ്ടിച്ചിരിക്കുന്നു അമീര്‍. തന്‍റെ വളര്‍ത്തു നായയ്ക്ക് ഷാരുഖ് എന്ന് പേരിട്ടാണ് അടുത്തകാലത്ത് അമീര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ബോളിവുഡിലെ നമ്പര്‍ വണ്‍ ഷാരുഖ് ആണെന്ന് അംഗീകരിച്ചു കൊടുക്കാന്‍ അമീര്‍ ഒരിക്കലും തയ്യാറായിട്ടുമില്ല.

ഇപ്പോഴിതാ, ഷാരുഖിനെതിരെ പുതിയ പരാമര്‍ശവുമായി മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് രംഗത്തെത്തിയിരിക്കുകയാണ്. ഷാരുഖ് ബോളിവുഡിന്‍റെ ‘കിംഗ് ഖാനാ’ണെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് അമീര്‍ വച്ചു കാച്ചിയത്. ബോളിവുഡിലെ ഒന്നാമന്‍ എന്ന നിലയില്‍ താന്‍ അമിതാഭ് ബച്ചനെയാണ് കാണുന്നതെന്നും അമീര്‍ഖാന്‍ പറയുന്നു.

“ഷാരുഖിനെ ആക്രമിക്കാന്‍ സത്യമായും എനിക്ക് ഉദ്ദേശ്യമില്ല. പക്ഷേ, എനിക്കൊരിക്കലും തോന്നിയിട്ടില്ല ഷാരുഖ് ബോളിവുഡിലെ കിംഗ് ഖാന്‍ ആണെന്ന്. എന്‍റെ അഭിപ്രായത്തില്‍ അമിതാഭ് ബച്ചനാണ് അഭിനേതാവ് എന്ന നിലയിലും താരം എന്ന നിലയിലും ഒന്നാമത് നില്‍ക്കുന്നത്. ഞങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തിന്‍റെ സമീപമെത്താന്‍ കഴിഞ്ഞിട്ടില്ല.” - ഒരു വാര്‍ത്താചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അമീര്‍ പറയുന്നു.

ഗജിനിയുടെ ചരിത്രവിജയത്തോടെ ബോളിവുഡിലെ കിംഗ് ഖാനായി ചിലര്‍ അമീറിനെ വഴ്ത്തിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 44 വയസ് തികഞ്ഞ അമീര്‍ മൂന്നോളം ചിത്രങ്ങളുടെ പണിപ്പുരയിലാണ്. ഒരു ചിത്രം സംവിധാനം ചെയ്യുന്നതിനെക്കുറിച്ചും താരം ആലോചിക്കുന്നുണ്ട്. അമീറിന്‍റെ ആദ്യ സംവിധാന സംരംഭമായ ‘താരേ സമീന്‍ പര്‍’ ഏറെ ജനപ്രീതിയും നിരൂപകപ്രശംസയും നേടിയിരുന്നു. എന്നാല്‍ ഓസ്കര്‍ നോമിനേഷന്‍ വേളയില്‍ താരേ സമീന്‍ പര്‍ തള്ളിപ്പോയി. അതില്‍ തനിക്ക് വിഷമമില്ലെന്ന് പറയുന്ന അമീര്‍, ഓസ്കര്‍ നേടിയ സ്ലംഡോഗ് മില്യണയറിനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായവും വ്യക്തമാക്കുന്നു.

WEBDUNIA| Last Modified ബുധന്‍, 18 മാര്‍ച്ച് 2009 (15:08 IST)
“മികച്ച രീതിയില്‍ തയ്യാറാക്കിയ ഒരു ചിത്രമാണ് സ്ലംഡോഗ് മില്യണയര്‍. ആത്മാര്‍ത്ഥമായ ഒരു ശ്രമമായിരുന്നു അത്. എന്നാല്‍ വ്യക്തിപരമായി, ആ ചിത്രം എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചില്ല. അത് ഒരുപക്ഷേ, ഇന്ത്യന്‍ അഭിനേതാക്കള്‍ ഇംഗ്ലീഷ് സംസാരിച്ച് പ്രത്യക്ഷപ്പെട്ടതു കൊണ്ടാവാം.” - അമീര്‍ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :