ഷങ്കറിന്‍റെയും മുരുഗദോസിന്‍റെയും ചിത്രങ്ങളില്‍ മമ്മൂട്ടി? മറ്റ് ഭാഷകള്‍ക്കും പ്രാധാന്യം നല്‍കാന്‍ മെഗാസ്റ്റാര്‍ !

Shankar, Murugadoss, Mammootty, Lingusamy, The Great Father,  ഷങ്കര്‍, മുരുഗദോസ്, മമ്മൂട്ടി, ലിങ്കുസാമി, മോഹന്‍ലാല്‍, ഗ്രേറ്റ്ഫാദര്‍
BIJU| Last Modified ബുധന്‍, 26 ഏപ്രില്‍ 2017 (11:43 IST)
തന്‍റെ കരിയറില്‍ മറ്റ് ഭാഷകള്‍ക്കും പ്രാധാന്യം നല്‍കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി. വര്‍ഷം ഒന്നോ രണ്ടോ അന്യഭാഷാ ചിത്രങ്ങള്‍ കൂടി ഇനിമുതല്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍‌പ് പ്രദര്‍ശനത്തിനെത്തും.

ഇനി മുതല്‍ വര്‍ഷം ഒരു തമിഴ് ചിത്രമെങ്കിലും മമ്മൂട്ടിയുടേതായി ഉണ്ടാകുമെന്നാണ് സൂചന. പേരന്‍‌പ് അതിന്‍റെ തുടക്കമാണ്. എന്നാല്‍ പേരന്‍‌പ് ഒരു മാസ് സിനിമയൊന്നുമല്ല. ഇനിമുതല്‍ തമിഴില്‍ മാസ് ചിത്രങ്ങളുടെ ഭാഗമാകാനാണ് മമ്മൂട്ടി ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതനുസരിച്ച് ഷങ്കര്‍, എ ആര്‍ മുരുഗദോസ്, കെ വി ആനന്ദ്, ലിങ്കുസാമി തുടങ്ങിയ വമ്പന്‍‌മാരുടെ ബിഗ് ബജറ്റ് സിനിമകളില്‍ മമ്മൂട്ടി അഭിനയിക്കാന്‍ സാധ്യതയുണ്ട്. അടുത്ത വര്‍ഷം ലിങ്കുസാമി പ്രൊജക്ട് സംഭവിക്കാനാണ് സാധ്യത.

അതേസമയം, ഹിന്ദിയിലും മമ്മൂട്ടി ഒരു തിരിച്ചുവരവിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ധര്‍ത്തീപുത്ര് പോലെയുള്ള വമ്പന്‍ സിനിമകളുടെ ഭാഗമായിരുന്ന മമ്മൂട്ടി വീണ്ടും ഹിന്ദിയില്‍ ചിത്രങ്ങള്‍ ചെയ്യാനൊരുങ്ങുകയാണെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :