Last Modified ശനി, 16 ഏപ്രില്‍ 2016 (10:48 IST)
ശ്രീനിവാസന് കടുത്ത പ്രണയം. ധ്യാന്‍ ശ്രീനിവാസന് അത് സഹിക്കുന്നില്ല. യഥാര്‍ത്ഥ ജീവിതത്തിലല്ല കേട്ടോ. ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ക്ലീഷേ പ്രണയകഥ’ എന്ന സിനിമയുടെ കാര്യമാണ് പറഞ്ഞുവന്നത്.
അച്ഛനും മകനുമായാണ് ശ്രീനിയും ധ്യാനും അഭിനയിക്കുന്നത്. ‘സോള്‍ട്ട് മാംഗോ ടീ’ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത രാജേഷ് നായരാണ് ഈ സിനിമയുടെ സംവിധായകന്‍.
അച്ഛനും അമ്മയും തമ്മിലുള്ള പ്രണയജീവിതം കണ്ട് അസൂയപ്പെടുന്ന മകനായാണ് ധ്യാന്‍ അഭിനയിക്കുന്നത്. മകനുവേണ്ടി മാത്രം ജീവിക്കുന്ന അച്ഛനായി ശ്രീനിയും എത്തുന്നു. മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല.
തിരുവനന്തപുരമായിരിക്കും പ്രധാന ലൊക്കേഷന്‍. ശ്രീനിയും വിനീത് ശ്രീനിവാസനും അച്ഛനും മകനുമായി അഭിനയിച്ച ‘മകന്‍റെ അച്ഛന്‍’ ഹിറ്റായിരുന്നു. ‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ എന്ന ചിത്രത്തിലും ശ്രീനിവാസന്‍റെ മകനായാണ് വിനീത് അഭിനയിച്ചത്.