വിവാഹമോചനം: നടി രചന നാരായണന്‍‌കുട്ടി കുടുംബകോടതിയില്‍

തൃശൂര്‍| WEBDUNIA|
PRO
വിവാഹമോചന കേസിനോടനുബന്ധിച്ച് കൗണ്‍സലിംഗിനായി സീരിയല്‍, നടി കുടുംബ കോടതിയിലെത്തിയതായി റിപ്പോര്‍ട്ട്. നേരത്തെ ഇവര്‍ വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നുവെന്നും ഇതേത്തുടര്‍ന്ന് കുടുംബ കോടതി ജഡ്ജ് പി.കെ.ഭഗവത്‌സിംഗിന്റെ മുന്നില്‍ കൗണ്‍സലിംഗിന് എത്തുകയായിരുന്നുവെന്നുമാണ് വാര്‍ത്തകള്‍.

ആലപ്പുഴ സ്വദേശി അരുണും രചനയുടെയും വിവാഹം 2011 ജനുവരി 9 ന് ആയിരുന്നു. ബന്ധം തുടരാനാകില്ലെന്ന് കാണിച്ച് 2012 മാര്‍ച്ച് 14 ന് വിവാഹ മോചനത്തിനായി കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

ഭര്‍ത്താവ് അരുണും കഴിഞ്ഞ ദിവസം കുടുംബ കോടതിയില്‍ ഹാജറായിരുന്നു. ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിനാല്‍ വിവാഹ മോചനം ആവശ്യപ്പെട്ടാണ് രചന ഹര്‍ജി നല്‍കിയത്.

ഇതിനിടെ രചന നാരായണന്‍കുട്ടിയെ വിവാഹം കഴിച്ചെന്ന റിപ്പോര്‍ട്ടുകളും വിവാഹചിത്രങ്ങള്‍ നെറ്റില്‍ പ്രചരിക്കുന്നുണ്ട്. മഴവില്‍ മനോരമയിലെ 'മറിമായം' എന്ന സീരിയലിലെ വല്‍സലാ മാഡം എന്ന കഥാപാത്രത്തിലൂടെയാണ്‌ രചന ഏറെ പ്രശസ്‌തയായത്‌. അതിനു മുന്‍പ്‌ തീര്‍ത്ഥാടനം, കാലചക്രം, നിഴല്‍ക്കുത്ത്‌ എന്നീ ചിത്രങ്ങളില്‍ രചന ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌.

വല്‍സലാമാഡം വന്‍വിജയമായതോടെയാണ്‌ 'ലക്കി സ്‌റ്റാറി'ല്‍ ജയറാമിന്റെ നായികയാവാനുള്ള അവസരം രചനയെത്തേടിയെത്തിയത്‌. തുടര്‍ന്ന്‌ ഈ വര്‍ഷം ആമേന്‍, വല്ലാത്ത പഹയന്‍, 101 ചോദ്യങ്ങള്‍ എന്നീ ചിത്രങ്ങളിലും രചന അഭിനയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :