വിവാഹത്തിനുമുമ്പ് കാവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു?

WEBDUNIA|
PRO
വിവാഹത്തിനു മൂന്നു ദിവസം മുമ്പ് കാവ്യാമാധവന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി അഭ്യൂഹം കേട്ടിരുന്നുവെന്ന് ഭര്‍ത്താവ് നിശാല്‍ ചന്ദ്ര. കാവ്യയ്ക്കെതിരെ അയച്ച വക്കീല്‍ നോട്ടീസിലാണ് നിശാല്‍ ഇങ്ങനെ പറയുന്നത്. വക്കീല്‍ നോട്ടീസിന്‍റെ പൂര്‍ണരൂപം ഒരു പ്രമുഖ മലയാളം വെബ്സൈറ്റ് പ്രസിദ്ധീകരിച്ചു.

പരസ്പരം ആലോചിച്ച് വിവാഹ ബന്ധത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചെങ്കിലും വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇതില്‍ നിന്ന് പിന്‍‌മാറണമെന്ന് കാവ്യയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടതായി നിശാല്‍ നോട്ടീസില്‍ വെളിപ്പെടുത്തുന്നു. ‘എനിക്ക് ഈ കല്യാണത്തില്‍ താല്‍പ്പര്യമില്ല’ എന്ന് കാവ്യയും വെട്ടിത്തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇതൊക്കെ ഒരു തമാശയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, തുടര്‍ന്ന് തന്നോട് അപമര്യാദയായി പെരുമാറി. ഇതോടെ വിവാഹത്തില്‍ നിന്ന് പിന്‍‌മാറാന്‍ ആലോചിച്ചെങ്കിലും തന്‍റെ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി നാട്ടിലേക്കു വരികയായിരുന്നു എന്ന് നിശാല്‍ പറയുന്നു.

വിവാഹത്തിന് മൂന്നു ദിവസം മുമ്പ് കാവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി അഭ്യൂഹങ്ങള്‍ കേട്ടിരുന്നു. ഇതേക്കുറിച്ചു അന്വേഷിച്ചപ്പോള്‍ കാവ്യയുടെ മാതാപിതാക്കള്‍ വ്യക്തമായ മറുപടി തന്നില്ല. വിവാഹം നടക്കില്ലെന്ന് കാവ്യയുടെ മാതാപിതാക്കള്‍ ഫോണില്‍ അറിയിച്ചതിനെ തുടര്‍ന്ന് സത്യാവസ്ഥ അറിയാനായി കാവ്യയുടെ വീട്ടിലെത്തി. ഏറെനേരം കാത്തിരുന്നെങ്കിലും കാവ്യ മുറിക്കു പുറത്തേക്ക് വന്നില്ല. മാത്രമല്ല, നിശാലിനോട് യാത്രപോലും പറയാതെ ഷൂട്ടിംഗിനായി പോകുകയും ചെയ്തു.

എന്നാല്‍ പിന്നീട് വിവാഹത്തിന് സമ്മതമാണെന്ന് കാവ്യതന്നെ നിശാലിനെ അറിയിക്കുകയായിരുന്നു. മാത്രമല്ല, പിന്നീട് കാവ്യയുടെ വീട്ടിലെത്തിയപ്പോള്‍ നിശാലിനോട് കാവ്യ സ്നേഹത്തോടെ പെരുമാറുകയും ചെയ്തു. ആശങ്കയോടെയാണെങ്കിലും വിവാഹവുമായി മുന്നോട്ടുപോകാന്‍ താന്‍ തീരുമാനിച്ചത് അതിനുശേഷമാണെന്നും നിശാല്‍ വക്കീല്‍ നോട്ടീസില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :