തെന്നിന്ത്യയില്‍ കത്തിജ്വലിച്ച് ഉയര്‍ന്ന മലയാളി സുന്ദരി വിമലാരാമന് എവിടെ? മലയാളത്തില്‍ ചെറിയ സമയം കൊണ്ട് സൂപ്പര്‍താരങ്ങളുടെയെല്ലാം നായിക വേഷത്തില്‍ അഭിനയിച്ച വിദേശ മലയാളി സുന്ദരി വിമല ഇപ്പോള്‍ വാര്‍ത്തയിലേ ഇല്ല.
വിടര്‍ന്ന കണ്ണുകളും ആകര്‍ഷകമായ പുഞ്ചിരിയും ഉള്ള സുന്ദരി എവിടെ പോയി എന്ന അന്വേഷണത്തിലാണ് തെന്നിന്ത്യന്‍ സിനിമ മാസികകള്‍. അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെ ‘നിര്ഭാഗ്യവതിയായ നടി‘ എന്ന് സിനിമലോകം വിമലയെ മുദ്രകുത്തി മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭരതനാട്യം നര്‍ത്തകിയും 2004ലെ 'മിസ് ഇന്ത്യ ഓസ്ട്രേലിയ'യും ആയ വിമല, കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ‘പൊയ്’യിലൂടെയാണ് സിനിമയിലെത്തിയത്. ‘പ്രണയകാലം’ ആയിരുന്നു അദ്യ മലയാള ചിത്രം. വിമലയുടെ മികച്ച പ്രകടനം ഉണ്ടായിരുന്നിട്ടും ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നു.
ഷാജി കൈലാസിന്റെ ‘ടൈമില്‍’ വിമല സുരേഷ് ഗോപിയുടെ നായികയായി. ചിത്രം വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ‘നസ്രാണി’യില്‍ വിമല മമ്മൂട്ടിയുടെ നായികയായി. ‘കോളെജ്കുമാര’നിലൂടെ മോഹന്‍ലാലിന്റെ നായികാവേഷത്തിലും അഭിനയിച്ചു. രണ്ടു ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടിയില്ല.
ജയറാമിനൊപ്പം അഭിനയിച്ച ‘സൂര്യനും’ ദിലീപിന്റെ നായികയായ ‘റോമിയോയും’ പരാജയമായിരുന്നു. നായികമാരില്‍ ഒരാളായി വേഷമില്ല ‘കല്ക്കൊത്താ ന്യൂസും’ നിര്‍മ്മാതാവിന്റെ കൈ പൊള്ളിച്ചു.
WEBDUNIA|
ബോക്സ് ഓഫീസില്‍ പരാജയം തുടര്‍ക്കഥയായപ്പോള്‍ നിര്‍മ്മാതാക്കള്‍ വിമലയെ ഭാഗ്യമില്ലാത്ത നടിയായി കരുതി തുടങ്ങിയോ എന്നാണ് മാധ്യമങ്ങള്‍ സംശയിക്കുന്നത്.