രാമലീല ഇപ്പോള്‍ ഇറങ്ങിയാല്‍ ഹിറ്റാകുമോ? ഇല്ലെങ്കില്‍ ഇനിയെന്ന് റിലീസ് ചെയ്യണം? - ദിലീപ് ചിത്രത്തേക്കുറിച്ച് കടുത്ത ആശയക്കുഴപ്പം!

Ramaleela, Arun Gopy, Dileep, Tomichan Mulakuppadam, Mohanlal, ദിലീപ്, രാമലീല, അരുണ്‍ ഗോപി, ടോമിച്ചന്‍ മുളകുപ്പാടം, മോഹന്‍ലാല്‍
BIJU| Last Modified ബുധന്‍, 16 ഓഗസ്റ്റ് 2017 (19:38 IST)
എന്ന ദിലീപ് ചിത്രം ഇപ്പോള്‍ റിലീസ് ചെയ്താല്‍ ഹിറ്റാകുമോ? അതോ ഓണത്തിന് പ്രദര്‍ശനത്തിന് എത്തിക്കണോ? അതൊന്നുമല്ലാതെ, ഇപ്പോഴത്തെ വിവാദങ്ങളെല്ലാം അടങ്ങിയിട്ട് ഇറക്കിയാല്‍ മതിയോ? രാമലീലയുടെ അണിയറപ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാണ്.

15 കോടി രൂപയാണ് നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീലയുടെ നിര്‍മ്മാണച്ചെലവ്. പുലിമുരുകനിലൂടെ ചരിത്രവിജയം സ്വന്തമാക്കിയ ടോമിച്ചന്‍ മുളകുപ്പാടമാണ് നിര്‍മ്മാതാവ്. രാമലീലയുടെ കുറച്ചുദിവസത്തെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.

ചിത്രം ഉടന്‍ റിലീസ് ചെയ്യണമെന്ന ആഗ്രഹം സംവിധായകനും നിര്‍മ്മാതാവിനും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താന്‍ പുറത്തിറങ്ങിയ ശേഷം രാമലീല തിയേറ്ററുകളിലെത്തുന്നതാകും ഉചിതമെന്നാണ് ദിലീപ് കരുതുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ റിലീസ് ചെയ്താല്‍ രാമലീല ഹിറ്റാകുമോ? ദിലീപിന്‍റെ ഇമേജില്‍ ഉണ്ടായ ഇടിവ് സിനിമയെ ദോഷകരമായി ബാധിക്കുമോ? ഇതിന്‍റെയെല്ലാം ഉത്തരത്തിനായി സിനിമാലോകവും കാത്തിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :