തമിഴ് സിനിമാലോകത്ത് രജനീകാന്ത് ദൈവമാണ്. തന്‍റെ സിനിമയില്‍ എ ടു ഇസഡ് തീരുമാനങ്ങളും ഈ സൂപ്പര്‍താരത്തെ ആശ്രയിച്ചാണ് മുന്നോട്ടു നീങ്ങുന്നത്. ഷങ്കറോ രവികുമാറോ പി വാസുവോ, സംവിധായകന്‍ ആരായിരുന്നാലും രജനീകാന്തിന്‍റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് പല പദ്ധതികളുടെയും വികാസം.
ഷങ്കര്‍ ചിത്രങ്ങളില്‍ മികച്ച കോമഡിരംഗങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളവരാണ് വടിവേലുവും വിവേകും. കാതലന്‍, മുതല്‍വന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വടിവേലുവിന്‍റെ കഥാപാത്രങ്ങള്‍ ഓര്‍ക്കുക. അതുപോലെ, ശിവാജിയില്‍ വിവേകിന്‍റെ അസാമാന്യ പ്രകടനത്തെയും പ്രേക്ഷകര്‍ മറക്കാനിടയില്ല. എന്നാല്‍ പുതിയ ചിത്രമായ യന്തിരനില്‍ ഈ രണ്ടു താരങ്ങളെയും ഒഴിവാക്കിയിരിക്കുകയാണ്.
യന്തിരനില്‍ കോമഡിയുടെ തലവന്‍ യുവതാരം സന്താനമാണ്. സന്താനത്തെ ഈ ചിത്രത്തിലേക്ക് ശുപാര്‍ശ ചെയ്തത് രജനിയാണ്. വടിവേലുവിനെയും വിവേകിനെയും ഒഴിവാക്കിയതിന്‍റെ കാരണങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.
അടുത്തകാലത്ത് ചിലവിഷയങ്ങളില്‍ രജനീകാന്ത് സ്വീകരിച്ച നിലപാട് കര്‍ണാടകക്കാരെ വിഷമിപ്പിച്ചിരുന്നല്ലോ. കര്‍ണാടകക്കാര്‍ക്ക് തന്നോടുള്ള അപ്രിയം ഇല്ലാതാക്കാനും രജനി യന്തിരനിലൂടെ ഒരു വഴി കണ്ടെത്തി. കന്നട സൂപ്പര്‍താരം വിഷ്ണുവര്‍ദ്ധനെ യന്തിരനിലേക്ക് രജനി ക്ഷണിച്ചിരിക്കുകയാണ്. വിഷ്ണു ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
WEBDUNIA|
എന്തായാലും രജനീകാന്തിന്‍റെ തീരുമാനങ്ങളില്‍ സംവിധായകന്‍ ഷങ്കര്‍ അതൃപ്തിയൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നാണ് കോടമ്പാക്കം റിപ്പോര്‍ട്ടുകള്‍.