രംഭ ആശുപത്രിയില്‍

ആത്മഹത്യാ ശ്രമം എന്ന് പ്രചാരണം

PROPRO
തെന്നിന്ത്യന്‍ സുന്ദരി രംഭയെ ഭഷ്യവിഷബാധയെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ്‌ നടി ഇപ്പോള്‍ എന്ന് തമിഴ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

അടിയന്തിര വൈദ്യ സഹായം ലഭിച്ചതിനെ തുടര്‍ന്ന്‌ നടിയുടെ നില ഭദ്രമാണെന്ന്‌ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തമിഴ്‌ ചാനലിന്‍റെ നൃത്ത പരിപാടിയായ ‘മാനാട്‌ മൈലാടി’ന്‍റെ സെറ്റില്‍ നിന്നാണ്‌ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

ചാനല്‍ അധികൃതരാണ്‌ രംഭയെ ആശുപത്രിയില്‍ എത്തിച്ചത്‌. എന്നാല്‍ രംഭയുടേത്‌ ആത്മഹത്യാ ശ്രമം ആയിരുന്നു എന്നാണ്‌ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്‌. ചാനല്‍ അധികൃതര്‍ ഇക്കാര്യം തള്ളി

തെന്നിന്ത്യയില്‍ മാദകതാരമായി അവതരിച്ച രംഭ അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന്‌ അസ്വസ്ഥയായിരുന്നു എന്നാണ്‌ പ്രചാരണം.

ഹരിഹരന്‍റെ ‘സര്‍ഗ്ഗ’ത്തില്‍ അമൃത എന്ന പേരിലാണ്‌ രംഭ വെള്ളിത്തിരയില്‍ എത്തുന്നത്‌. പ്രഭുവിനൊപ്പം അഭിനയിച്ച ‘ഉഴവന്‍’ വന്‍ ഹിറ്റായിരുന്നു.

WEBDUNIA|
ഉള്ളത്തെ അള്ളിത്താ, അരുണാചലം , കാതലാ കാതലാ തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. ‘ത്രീ റോസസ്‌’ എന്ന ചിത്രം നിര്‍മ്മിച്ചിട്ടുണ്ട്‌. കബഡി കബഡി ആണ് അവസാനം അഭിനയിച്ച മലയാള ചിത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :