മോഹന്‍ലാല്‍ അടുത്തിടെ ഒരു സിനിമയ്ക്കു വേണ്ടി സാരി ധരിച്ചു. അതും ഏതെങ്കിലും ഒരു പ്രത്യേക രംഗത്തിനു വേണ്ടിയല്ല. ആ സിനിമ മുഴുവന്‍ ലാല്‍ സാരി ധരിച്ചാണ് അഭിനയിച്ചത്. അതേതു ചിത്രം എന്ന് ആലോചിച്ച് തല കേടാക്കേണ്ട. ഷാജി കൈലാസ് സംവിധാനം ചെയ്ത് ഇപ്പോള്‍ സൂപ്പര്‍ഹിറ്റായി പ്രദര്‍ശിപ്പിച്ചുവരുന്ന റെഡ് ചില്ലീസ് എന്ന സിനിമയിലാണ് മോഹന്‍ലാല്‍ സാരിയില്‍ പ്രത്യക്ഷപ്പെടുന്നത്. അങ്ങനെ ലാല്‍ വരുന്ന ഒരു രംഗം പോലും ഓര്‍മ്മയില്ലെന്നാണോ ഇപ്പോള്‍ മനസില്‍ പറഞ്ഞത്? എങ്കില്‍ വ്യക്തമാക്കാം.
അടുത്തിടെ മോഹന്‍ലാല്‍ ഏറ്റവും സ്റ്റൈലിഷ് വേഷത്തില്‍ അഭിനയിച്ച ചിത്രമാണ് റെഡ് ചില്ലീസ്. വിലകൂടിയ കോട്ടുകളാണ് ലാല്‍ അവതരിപ്പിക്കുന്ന ഒമര്‍ എന്ന കഥാപാത്രം ചിത്രത്തിലാകെ അണിഞ്ഞിരിക്കുന്നത്. ആ കോട്ടിനടിയില്‍ ധരിച്ചിരിക്കുന്ന ഷര്‍ട്ടുകളെല്ലാം നേര്‍ത്ത ഷിഫോണ്‍ സാരി വെട്ടി തയ്ച്ചതാണ്.
ഈ സിനിമയെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ മോഹന്‍ലാലിനെ ഒരു ‘ഡിഫറന്‍റ് ലുക്കി’ല്‍ എങ്ങനെ അവതരിപ്പിക്കാം എന്നാണ് ഷാജി ചിന്തിച്ചത്. വിവിധ കളറുകളിലുള്ള കോട്ടുകള്‍ ധരിച്ച് ലാല്‍ എത്തുമെന്ന് ആദ്യമേ ഉറപ്പിച്ചു. അതിനുള്ളില്‍ ഏതു തരം ഷര്‍ട്ടുകള്‍ ധരിക്കണം എന്നതിനെക്കുറിച്ച് എത്ര ആലോചിച്ചിട്ടും ഒരു ഐഡിയയും തെളിഞ്ഞു വന്നില്ല.
വസ്ത്രാലങ്കാരക്കാരന്‍ ഒട്ടേറെ ഫാഷനുകളിലുള്ള ഷര്‍ട്ടുകള്‍ ഷാജിയെ കാണിച്ചു. ഒന്നും തൃപ്തിയായില്ല. ഒടുവില്‍ ഷിഫോണ്‍ സാരി വെട്ടിത്തയ്ച് ഒരു ഷര്‍ട്ട് കാണിച്ചു. അത് സംവിധായകന് നന്നേ ബോധിച്ചു. അങ്ങനെയാണ് വിവിധ ഡിസൈനുകളിലുള്ള കളര്‍ഫുളായ ഷിഫോണ്‍ ഷര്‍ട്ടുകള്‍ ധരിപ്പിച്ച് ഒമറിനെ ഷാജി അവതരിപ്പിച്ചത്.
WEBDUNIA|
Last Modified വെള്ളി, 6 മാര്‍ച്ച് 2009 (16:35 IST)
അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിന് ഷര്‍ട്ടിന്‍റെ രഹസ്യം മനസിലായി. “ഷിഫോണ്‍ സാരിയാണല്ലേ?” എന്ന് ലാല്‍ ചോദിച്ചപ്പോള്‍ ഒരു കുസൃതിയോടെ ചിരിച്ചത്രേ ഷാജി കൈലാസ്!