മോഹന്‍ലാല്‍ ചിത്രത്തിന് ലോക പ്രശസ്ത സംഗീത സംവിധായകന്റെ ഈണങ്ങള്‍!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മോഹന്‍ലാലിനെ നായകനാക്കി ഷാജി എന്‍. കരുണ്‍ ഒരുക്കുന്ന ചിത്രമാണ് 'ഗാഥ'. ടി പദ്മനാഭന്റെ 'കടല്‍' എന്ന ചെറുകഥയാണ് 'ഗാഥ' യായി മാറുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇത്. അതിനാല്‍ തന്നെ ഇതിലെ ഗാനങ്ങള്‍ ഒരുക്കാന്‍ ഷാജി കണ്ടെത്തിയത് ലോക പ്രശസ്തനായ സംഗീത സംവിധായകനെയാണ്.

പോളിഷ് സംഗീത സംവിധായകനായ സ്ബിഗ്‌ന്യൂ പ്രൈസ്‌നര്‍ ആണ് 'ഗാഥ' യ്ക്ക് സംഗീതം പകരുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യന്‍ ചിത്രമാണിത് എന്ന പ്രത്യേകതയും ഉണ്ട്. ദക്ഷിണേന്ത്യന്‍ സംഗീതവും ഹിന്ദുസ്ഥാനിയും കോര്‍ത്തിണക്കിയ ഗാനങ്ങളായിരിക്കും താന്‍ ഒരുക്കുക എന്ന് പ്രൈസ്‌നര്‍ പറയുന്നു. ത്രീ കളേഴ്‌സ് ബ്ലൂ, ത്രീ കളേഴ്‌സ് വൈറ്റ്, ത്രീ കളേഴ്‌സ് റെഡ്, ദി ഡബിള്‍ ലൈഫ് ഓഫ് വെറോണിക്ക, വെന്‍ എ മാന്‍ ലവ്‌സ് എ വുമണ്‍ തുടങ്ങിയ നിരവധി ചിത്രങ്ങളിലെ സംഗീതമാണ് പ്രൈസ്‌നറിനെ സ്വീകാര്യനാക്കിയത്.

ഇന്‍ഡോ-പോളിഷ്-ഫ്രഞ്ച് സംയുക്ത സംരംഭമായ ‘ഗാഥ’ യുടെ ചിത്രീകരണം കേരളത്തിലും ഉത്തരേന്ത്യയിലുമായാണ് നടക്കുക. ഒഡീസി നര്‍ത്തകി കാദംബരി ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :