Last Updated:
തിങ്കള്‍, 27 ഒക്ടോബര്‍ 2014 (15:23 IST)
തീരുമാനിച്ചാല്‍ തീരുമാനിച്ചതാണ്. ഇനിമുതല്‍ വര്‍ഷം ഒന്നോ രണ്ടോ സിനിമകളേ ചെയ്യുന്നുള്ളൂ എന്നാണ് മെഗാസ്റ്റാര്‍ മോഹന്‍ലാലിന്റെ തീരുമാനം. അതും തന്നെ വിസ്മയിപ്പിക്കുന്ന, ഒന്നാന്തരം തിരക്കഥകള്‍ക്ക് മാത്രം. കഥ കേള്‍ക്കാന്‍ കൂടുതല്‍ സമയം മാറ്റിവച്ചിരിക്കുകയാണ് മലയാളത്തിന്റെ അഭിമാനതാരം.
മോഹന്‍ലാല്‍ സിനിമ ചെയ്യുന്നത് കുറച്ചതോടെ ലാല്‍ ചിത്രങ്ങള്‍ സ്വപ്നം കണ്ടിരുന്ന നിര്‍മ്മാതാക്കള്‍ വിഷമത്തിലായി. ഇനി മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമയൊരുക്കണമെങ്കില് ഒരുപാട് ബുദ്ധിമുട്ടേണ്ടതുണ്ട്. അദ്ദേഹത്തിന് ബോധ്യപ്പെടുന്ന മികച്ച തിരക്കഥയുടെ സാന്നിധ്യമുണ്ടെങ്കില്‍ മാത്രമേ ഡേറ്റ് കിട്ടൂ.
മോഹന്‍ലാലിന്റെ ഡേറ്റിനായി മൂന്നുകോടി രൂപ വരെ നല്കാന് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ തയ്യാറാണ്. പക്ഷേ, ഇത്രയും തുക നല്കാന് തയ്യാറാണെങ്കിലും നല്ല തിരക്കഥയില്ലാതെ അദ്ദേഹത്തെ സമീപിക്കാനാവാത്ത അവസ്ഥയിലാണ് നിര്‍മ്മാതാക്കള്‍.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മോഹന്‍ലാല്‍ മൂന്ന് കഥകളാണ് കേട്ടത്. ഇതില്‍ ഒന്ന് അദ്ദേഹത്തിന് ഏറെയിഷ്ടമായതായാണ് വിവരം. ഇപ്പോള്‍ തീരുമാനിക്കുന്ന പ്രൊജക്ടുകള്‍ മാറ്റിവച്ചും ഇഷ്ടപ്പെട്ട കഥ സിനിമയാക്കാനാണ് മോഹന്‍ലാല്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അറിയുന്നു.