മദ്യം നല്‍കി മയക്കും, അവര്‍ക്ക് വേണ്ടത് പുരുഷന്മാരുടെ ചൂട്: മോഡലിങ്ങ് രംഗത്ത് നടക്കുന്നത് വെളിപ്പെടുത്തി മെറീന

പിടിച്ചു നില്‍ക്കാനായി പെണ്‍കുട്ടികള്‍ എന്തും ചെയ്യും, മദ്യപിക്കും, പുരുഷന്മാരോടോപ്പം പോകും: വെളിപ്പെടുത്തലുമായി യുവനടി

aparna| Last Modified ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (14:38 IST)
മേഖലയില്‍ കാസ്റ്റിങ് കൌച്ച് ഉണ്ടെന്ന് അടുത്തിടെ ചില മലയാള നടിമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, സമാനമായ സംഭവങ്ങളാണ് മോഡലിങ് രംഗത്തുമുള്ളതെന്ന് യുവനടി മെറീന മൈക്കിള്‍ പറയുന്നു. മെറീന പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ ആര്‍ക്കും വിശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നും.

മോഡലിങ് എന്ന സ്വപനലോകത്തേക്ക് ആഗ്രഹങ്ങളുമായി പറന്നിറങ്ങുന്ന പെണ്‍കുട്ടികളെ കാത്തിരിക്കുന്നത് അത്ര നല്ല കാര്യങ്ങളല്ല. ബാംഗ്ലൂരില്‍ നിന്നും ബോംബെയില്‍ നിന്നുമെല്ലാം ധാരാളം കുട്ടികള്‍ എത്താറുണ്ട്. മോഡലിങ്ങ് സ്വപ്നമായി കാണുന്നവര്‍ക്ക് അത് അത്രപെട്ടന്ന് സാധ്യമാകുന്ന ഒന്നല്ലെന്ന് വ്യക്തമാകുന്നതോടെ അവര്‍ എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നുവെന്ന് താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

തന്റെയൊപ്പം മോഡലിങ് ചെയ്ത മിക്ക പെണ്‍കുട്ടികളും മദ്യത്തിനു അടിമകളായിരുന്നു. അവര്‍ പല ദിവസങ്ങളിലും പുരുഷന്മാരോടോപ്പം പാര്‍ട്ടികളില്‍ പോയി വരുന്നത് സ്ഥിരം കാഴ്ചയാണ്. പാര്‍ട്ടികളില്‍ മദ്യം കഴിച്ച് പുരുഷനെ തേടുന്ന സ്ത്രീകളും കുറവല്ല. അവര്‍ക്ക് പുരുഷന്മാരുടെ ചൂട് വേണമെന്ന് മെറീന പറയുന്നു. കേരളത്തില്‍ നിന്നും മോഡലിങ് മേഖലയിലേക്കെത്തുന്ന സ്ത്രീകള്‍ക്ക് യാതോറു സുരക്ഷയുമില്ലെന്ന് മെറീന വ്യക്തമാക്കുന്നു. മോഡലിങിലൂടെ അഭിനയ രംഗത്തേക്കെത്തിയ താരമാണ് മെറീന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :