BIJU|
Last Modified ബുധന്‍, 19 ജൂലൈ 2017 (23:54 IST)
മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നതായി സൂചന. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലാണ് മലയാളത്തിൻറെ മെഗാതാരങ്ങൾ വീണ്ടും ഒന്നിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച് ഇതുവരെ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.
ഈ സിനിമയിൽ മമ്മൂട്ടി ഒരു രാഷ്ട്രീയ നേതാവിനെയും
മോഹൻലാൽ ഒരു ബിസിനസുകാരനെയും അവതരിപ്പിക്കുമെന്നാണ് സൂചനകൾ. തമിഴ്നാട്ടിലെ സമകാലിക രാഷ്ട്രീയവുമായി ബന്ധമുള്ള കഥയാണ് മണിരത്നം ഒരുക്കുന്നത്. ചിത്രത്തിൽ നാല് നായികമാർ ഉണ്ടാകുമെന്നും വിവരമുണ്ട്.
എ ആർ റഹ്‌മാൻ സംഗീതം നൽകുന്ന ചിത്രത്തിന് സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് മണിരത്നവും സന്തോഷ് ശിവനും ഒരുമിക്കുന്നത്.
മമ്മൂട്ടിയും മോഹൻലാലും ഒടുവിൽ നായകൻമാരായി എത്തിയത് ട്വൻറി20യിലാണ്. അതൊരു ചരിത്രവിജയമായിരുന്നു. മണിരത്നത്തിൻറെ കഴിഞ്ഞ ചിത്രം കാട്രു വെളിയിടൈ പരാജയപ്പെട്ടത്തിൻറെ ക്ഷീണം ഈ പ്രൊജക്ടിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മദ്രാസ് ടാക്കീസിന്റെ ബാനറിൽ മണിരത്നം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.