ഭാവനയ്ക്ക് ചെവി കേള്‍ക്കില്ല!

WEBDUNIA|
PRO
PRO
ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന ചിത്രത്തില്‍ കാവ്യമാധവന്‍ അവതരിപ്പിച്ച ഊമ വേഷം ഏറെ പ്രശംസ പിടിച്ച് പറ്റിയതാണ്. കാവ്യക്ക് ശേഷം ഭാവനയും ഊമയായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവാഗതനായ രാജേഷ് ബി മേനോന്‍ സംവിധാ‍നം ചെയ്യുന്ന "യെല്ലോ" എന്ന ചിത്രത്തിലാണ് ബധിരയും മൂകയുമായി എത്തുന്നത്.

ആമി എന്ന നായിക കഥാപാത്രത്തെയാണ് യെല്ലോയില്‍ ഭാവന അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ കഴിവുകളുള്ള വികലാംഗരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ബിജു ബര്‍ണാര്‍ഡ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മുംബൈയും കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ഈ ചിത്രത്തിലെ വേഷം ഭാവനയുടെ സിനിമാ ജീവിതത്തില്‍ ആമിയെന്ന കഥാപാത്രം ഒരു നാഴികക്കല്ലായിരിക്കും എന്നാണ് കരുതുന്നത്. ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ഏഴമാത്തെ വരവാണ് ഭാവനയുടെ വരാനിരിക്കുന്ന ചിത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :