ബോക്സോഫീസില്‍ പൃഥ്വി തരംഗം, ‘മൊയ്തീന്‍’ 6 ദിവസം 7കോടി!

എന്ന് നിന്‍റെ മൊയ്തീന്‍, കാഞ്ചനമാല, പാര്‍വതി, പൃഥ്വിരാജ്, മമ്മൂട്ടി
Last Modified ശനി, 26 സെപ്‌റ്റംബര്‍ 2015 (15:27 IST)
പ്രേമവും ബാഹുബലിയുമൊക്കെ ഒഴിഞ്ഞ മലയാളം സ്ക്രീനുകളില്‍ ഇപ്പോള്‍ മൊയ്തീനും കൂട്ടുകാരും ഫുട്ബോള്‍ തട്ടുകയാണ്. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ‘എന്ന് നിന്‍റെ മൊയ്തീന്‍’ ആറുദിവസം കൊണ്ട് ബോക്സോഫീസില്‍ വാരിയത് ഏഴുകോടി രൂപ.

റിലീസായ എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഹൌസ്ഫുള്ളില്‍ കളിക്കുന്ന മൊയ്തീന്‍ 100 ദിവസം തികയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊയ്തീനെയും കാഞ്ചനമാലയെയും അനശ്വരമാക്കിയ പൃഥ്വി - പാര്‍വതി കോമ്പിനേഷന്‍ തന്നെയാണ് ചിത്രത്തെ വന്‍ ഹിറ്റാക്കി മാറ്റുന്നത്.

റിലീസ് ദിനത്തില്‍ 81 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് കളക്ഷന്‍ ലഭിച്ചത്. എന്നാല്‍ മൌത്ത് പബ്ലിസിറ്റിയിലൂടെ രണ്ടാം ദിനം മുതല്‍ ചിത്രം കുതിച്ചു. രണ്ടാം ദിവസം 1.25 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. നാലുദിവസം കൊണ്ട് അഞ്ചുകോടി കടന്ന മൊയ്തീന്‍ ആറാം നാള്‍ പിന്നിടുമ്പോള്‍ ഏഴുകോടിയിലെത്തി.

ഇത് കേരളത്തിലെ മാത്രം കളക്ഷനാണ്. ഒക്‍ടോബര്‍ രണ്ടുമുതലാണ് ചിത്രം കേരളത്തിനുപുറത്തും രാജ്യത്തിനുപുറത്തും പ്രദര്‍ശനത്തിനെത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :