ഈ വിലാപം നിങ്ങള്‍ സിനിമക്കാര്‍ കേള്‍ക്കുന്നില്ലേ? ഏതെങ്കിലും ഒരു എക്സ്ട്രാ നടിയോ സഹനടിയോ ഒന്നുമല്ല ഇത്രയും ദയനീയമായി വിലപിക്കുന്നത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ താരമാണ്. അതെ, പരുത്തി വീരനിലൂടെ രാജ്യത്തെ മികച്ച നടിയായ പ്രിയാമണിയാണ് ‘വലിയ താരങ്ങളുടെ നായികയായി’ തന്നെയും പരിഗണിക്കണമെന്ന് ബഹുമാനപ്പെട്ട സിനിമാ തമ്പുരാക്കന്‍മാരോട് അപേക്ഷിക്കുന്നത്.
പ്രിയ ദുഃഖിക്കുന്നതില്‍ കഴമ്പില്ലാതില്ല. കൊച്ചു പയ്യന്‍മാരോടൊപ്പം ഗ്ലാമറും അല്ലാത്തതുമായ വേഷങ്ങള്‍ ചെയ്യാന്‍ വിളിക്കുന്നുണ്ടെന്നല്ലാതെ വലിയ വലിയ നടന്‍മാരുടെ നായികയായി ഏതെങ്കിലും ഒരു സംവിധായകപ്രതിഭ പ്രിയയെ വിളിച്ചിട്ടുണ്ടോ?. മമ്മൂട്ടി, മോഹന്‍ലാല്‍, രജനീകാന്ത്, കമലഹാസന്‍, വിജയ്, അജിത്, വിക്രം, സൂര്യ തുടങ്ങിയവരുടെ നായികയായൊന്നും അഭിനയിക്കാന്‍ പ്രിയയെ വിളിക്കില്ല. പകരം, പൃഥ്വിരാജിനെയും കാര്‍ത്തിയെയും പോലുള്ള പിള്ളേരുടെ നായികയായി മാത്രം ഇന്ത്യയിലെ ഏറ്റവും മികച്ച നടിയെ ക്ഷണിക്കുന്നത് നല്ല കാര്യമാണോ?
എന്തു പുരസ്കാരം ലഭിച്ചിട്ടെന്താ, ഇപ്പോഴും ഒരു മുതിര്‍ന്ന നടിയാണ് പ്രിയയെന്ന വിചാരം സംവിധായകര്‍ക്കോ നിര്‍മ്മാതാക്കള്‍ക്കോ ഉണ്ടാകേണ്ടതല്ലേ? ങ്ഹാ...പറഞ്ഞിട്ടൊന്നും കാര്യമില്ലല്ലോ. വിളിക്കുമ്പോള്‍ വിളിക്കട്ടേ. കാത്തിരിക്കുക തന്നെ.
WEBDUNIA|
Last Modified ബുധന്‍, 21 ജനുവരി 2009 (10:24 IST)
മമ്മൂട്ടിക്കും ലാലിനുമൊക്കെ വേണ്ടി അന്യഭാഷയിലെ സൂപ്പര്‍നായികമാരുടെ ഡേറ്റ് തപ്പി നടക്കുന്നതിനിടയില്‍ ഈ പാവം പ്രിയാമണിയുടെ മുഖം സംവിധായകര്‍ക്ക് ഓര്‍മ്മവന്നിരുന്നെങ്കില്‍....