പ്രകാശ്‌രാജ് ത്രിഷയുടെ അച്ഛനാകുന്നു

trisha
FILEFILE

കുറേ നാളായി തമിഴ്‌മക്കള്‍ സൂപ്പര്‍ നായിക ത്രിഷയെ കാണാതെ വലയുകയായിരുന്നു. മോഡേണ്‍ വേഷത്തില്‍ നായകനു പ്രേമിക്കാന്‍ വേണ്ടി മാത്രം നിന്നു കൊടുക്കുന്ന സാധാരണ നായികയില്‍ നിന്നും അഭിനയവേഷം ലഭിക്കുന്നില്ല എന്നതായിരുന്നു ത്രിഷയുടെ പരാതി. മാത്രമല്ല തെലുങ്കില്‍ സജീവമായതിനാല്‍ കാര്യമായിട്ടു തമിഴിലെത്താനുമായില്ല.

ഇത്തവണ ത്രിഷയുടെ മോഹങ്ങള്‍ സാക്ഷാത്‌ക്കരിക്കുമെന്നു ഉറപ്പായിരിക്കുകയാണ്. മോസര്‍ബേറും തമിഴ്‌ നിര്‍മ്മാതാവും നടനുമായ പ്രകാശ് രാജും ഒന്നിക്കുന്ന ഡ്യൂയറ്റ് ഫിലിംസാണ് സൂപ്പര്‍ നായികയുടെ അഭിനയ കഴിവ് പുറത്തെടുക്കുന്നത്. ഡ്യൂയറ്റിന്‍റെ ‘അഭിയും ഞാനും’ എന്ന ചിത്രത്തില്‍ അഭിനയ സാധ്യതയുള്ള വേഷമാണ് ത്രിഷയ്‌ക്ക്. രാധാ മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ത്രിഷ നായിക അഭിയെ അവതരിപ്പിക്കുന്നു.

ചിത്രത്തില്‍ പ്രകാശ് രാജിന്‍റെ മകളായിട്ടാണ് ത്രിഷ പ്രത്യക്ഷപ്പെടുന്നത്. പ്രകാശ് രാജിനൊപ്പം മുമ്പ് ചിത്രങ്ങളില്‍ ഒന്നിച്ചിട്ടുണ്ടെങ്കിലും അച്ഛനും മകളുമായി ഇരുവരും പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമാണ്. ഈ ചിത്രത്തിനേ കുറിച്ചു തനിക്ക് പ്രതീക്ഷയുണ്ടെന്നും ഏറെ പ്രത്യേകതയുള്ള ഒരു ചിത്രമാണിതെന്നും ത്രിഷ പറയുന്നു.

WEBDUNIA|
ചിത്രത്തില്‍ ത്രിഷയുടെ സുന്ദരിയായ അമ്മ വേഷത്തില്‍ അഭിനയിക്കാന്‍ കുശ്ബുവിനെ ആദ്യം പരിഗണിച്ചെങ്കിലും അവര്‍ നോ പറഞ്ഞതിനെ തുടര്‍ന്ന് ലക്‍ഷ്മി ഗോപാല സ്വാമിയാണ് ഇപ്പോള്‍ ഈ വേഷം ചെയ്യുന്നത്. മൂന്നാറില്‍ ചിത്രീകരണം നടന്നു വരുന്ന ചിത്രത്തിന് വൈരമുത്തു എഴുതിയ ഗാനങ്ങള്‍ ഒരുക്കുന്നത് വിദ്യാസാഗറാണ്. എതിരെ അഭിനയിക്കുന്നവര്‍ സൂപ്പര്‍ താരങ്ങളാകെണമെന്ന ത്രിഷയുടെ നിര്‍ബ്ബന്ധബുദ്ധിക്കും മാറ്റം വരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :