പൌരുഷത്തിന് മോഡല്‍ പ്രിയങ്ക

priyanka
WDIFM
പുരുഷന്‍‌മാരുടെ വസ്ത്ര വിപണിയില്‍ മോഡലാകേണ്ടതാരാണ്? ബോളീവുഡില്‍ നിന്നാണെങ്കില്‍ ജോണ്‍ ഏബ്രഹാമോ, ഉപന്‍ പട്ടേലോ, സല്‍മാന്‍ ഖാനോ അങ്ങനെയൊക്കെയാകും നിങ്ങളുടെ ഉത്തരം. എന്നാല്‍ പുരുഷന്‍മാരുടെ ഫാഷന്‍ രംഗത്ത് ഒരു സ്ത്രീക്കു കാര്യമുണ്ടെന്നു കാട്ടുന്നത് മുന്‍ ലോക സുന്ദരി പ്രിയങ്കാ ചോപ്രയാണ്.

പുരുഷ വസ്ത്ര സങ്കല്‍പ്പത്തില്‍ പ്രിയങ്കയ്‌ക്ക് എന്തു കാര്യമെന്നാണെങ്കില്‍ പ്രമുഖ മെന്‍സ്‌വേര്‍ കമ്പനിയായ ജെ ഹാം സ്റ്റെഡ് ഇത്തവണ തങ്ങളുടെ ഉല്‍പ്പന്നത്തിന്‍റെ പുതിയ മോഡലിനെ കണ്ടെത്തിയിരിക്കുന്നത് പ്രിയങ്കയിലാണ്. ഇന്ത്യന്‍ നായകന്‍ എം എസ് ധോനി, ടെന്നീസ് താരം ലിയാണ്ടര്‍ പെയ്‌സ് എന്നിവര്‍ മോഡലായിരുന്ന കമ്പനിയാണെന്നോര്‍ക്കണം.

വ്യത്യസ്തത തേടിയാണ് കമ്പനി ഇത്തവണ പരസ്യത്തിലെ മുഖം ഒരു പെണ്ണിന്‍റേതാക്കിയത്. പരസ്യത്തിന്‍റെ ചിത്രീകരണം നടക്കുന്നത് ഫാഷന്‍ ലോകത്തിന്‍റെ തലസ്ഥാനമായ പാരീസിലാണ്. ജേതാക്കളെ മോഡലായി തെരഞ്ഞെടുക്കാറുള്ള തങ്ങള്‍ ഇത്തവണ പ്രിയങ്കയ്‌ക്ക് അവസരം നല്‍കുകയാണെന്ന് ബ്രാന്‍ഡ് മാനേജര്‍ അവിനാശ് വ്യക്തമാക്കുന്നു.

“ കായിക താരങ്ങളെയാണ് എപ്പോഴും മോഡലാക്കിയിരുന്നത്. ഇത്തവണ ക്ലിക്ക് ചെയ്യുന്ന ഒരു ആശയത്തിനു പിന്നാലെ പോയപ്പോഴാണ് ഇങ്ങനെ ഒരു ആശയം ഉദിച്ചത്. ഈ ആശയം മനസ്സില്‍ വന്നപ്പോള്‍ ആദ്യം തെളിഞ്ഞ മുഖം പ്രിയങ്കയുടെതായിരുന്നു.” പരസ്യത്തേ കുറിച്ച് എം ഡി ശൈലെന്ദ്ര സിംഗും പറയുന്നു.

ഇക്കാര്യത്തില്‍ പ്രിയങ്കയും വാചാലയാകുന്നു. “ മെന്‍സ് വേര്‍ രംഗത്ത് ഞാന്‍ എന്തുചെയ്യാന്‍ എന്ന് ആലോചിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. പെണ്ണിനെന്താണ് വേണ്ടതെന്നു പുരുഷനറിയില്ല. പുരുഷന്‍ നന്നായിരിക്കണം എന്നതാണ് ഒരു പെണ്ണിനെ സംബന്ധിച്ചുള്ള പ്രധാന ആഗ്രഹം. അങ്ങനെ ചിന്തിക്കുമ്പോള്‍ തന്‍റെ പെണ്ണ് നന്നായിരിക്കാനല്ലെ പുരുഷന്‍ ആഗ്രഹിക്കൂ? ” സുന്ദരി മൊഴിയുന്നു.

ചിത്രീകരണത്തിനായി പാ‍രീസ് തെരഞ്ഞെടുക്കുന്നതും സുന്ദരിക്കിഷ്ടമായി. ഫാഷന്‍ തലസ്ഥാനമായ പാരീസ് തണുത്തുറഞ്ഞതും സുന്ദരവും റൊമാന്‍റിക്കുമാനെന്നാണ് പ്രിയങ്കയുടെ അഭിപ്രായം. പുരുഷനെപ്പോഴും പെണ്ണിനെ സുന്ദരിയായി കാണാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഒരിക്കല്‍ പോലും നന്നായി ഒരുങ്ങാന്‍ സമയം നല്‍കില്ലെന്നും പ്രിയങ്ക പരാ‍തിപ്പെടുന്നു.

WEBDUNIA|
വസ്ത്ര കാര്യത്തില്‍ പുരുഷന്‍‌മാര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ കൂടുതല്‍ സൌകര്യപ്രദമാകുന്നത് സ്ത്രീകള്‍ക്കാണെന്നാണ് പ്രിയങ്കയുടെ അഭിപ്രായം. “ഞങ്ങള്‍ക്ക് ട്രൌസറുകളും ഷര്‍ട്ടുകളും ധരിച്ചു നടക്കാനാകും. എന്നാല്‍ സ്കോട്ലന്‍ഡില്‍ ഒഴികെ ഏതെങ്കിലും പുരുഷന് ട്രൌസര്‍ ധരിച്ച് പുറത്തു നടക്കാന്‍ ധൈര്യമുണ്ടോ?” സുന്ദരി ചോദിക്കുന്നു. എന്താ സത്യമല്ലേ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :