Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (17:36 IST)
എന്ന് നിന്‍റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങളുടെ മെഗാവിജയം പൃഥ്വിരാജിനെ താരരാജ പദവിയിലേക്ക് ഉയര്‍ത്തുകയാണ്. ഈ സിനിമകളുടെ വന്‍ ബിസിനസ് മലയാളം ഇന്‍ഡസ്ട്രിക്ക് തന്നെ ഉണര്‍വായിരിക്കുകയാണ്. മൊയ്തീന്‍ ഇപ്പോള്‍ 35 കോടിയോളം കളക്ഷന്‍ നേടിക്കഴിഞ്ഞു. അമര്‍ അക്ബര്‍ അന്തോണി 15 കോടിക്ക് മേല്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്.
പൃഥ്വിരാജ് തന്‍റെ പ്രതിഫലം ഒന്നരക്കോടി രൂപയായി ഉയര്‍ത്തിയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കോടി രൂപയില്‍ നിന്നാണ് പ്രതിഫലം പൃഥ്വി ഒന്നരക്കോടിയിലെത്തിച്ചത്. എന്നാല്‍ എത്ര കോടി കൊടുത്താലും പൃഥ്വിയുടേ ഡേറ്റ് കിട്ടുക എന്നത് ഏറെ ശ്രമകരമായ കാര്യമായിരിക്കുകയാണ്.
കഥ ഇഷ്ടപ്പെട്ടാല്‍ പോലും മൂന്നുവര്‍ഷം കഴിഞ്ഞുള്ള ഡേറ്റുകള്‍ മാത്രമേ പൃഥ്വിരാജിനുള്ളൂ. പുതുതായി കഥ പറയാനെത്തുന്നവരോടും നിര്‍മ്മാതാക്കളോടും മൂന്നുവര്‍ഷം കഴിഞ്ഞ് സിനിമ ചെയ്താല്‍ മതിയോ എന്ന് പൃഥ്വി തന്നെ ചോദിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൃഥ്വിരാജിന് മാത്രം അവതരിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങളുമായി സംവിധായകരും തിരക്കഥാകൃത്തുക്കളും ക്യൂവിലാണ്.
സച്ചി സംവിധാനം ചെയ്ത ‘അനാര്‍ക്കലി’യാണ് പൃഥ്വിരാജിന്‍റെ അടുത്ത റിലീസ്. ഈ സിനിമയുടെ വമ്പന്‍ റിലീസിനായി തിയേറ്ററുകള്‍ കാത്തിരിക്കുകയാണ്.