പൃഥ്വിരാജ് ചിത്രകാരന്‍, പേര് സൂര്യ!

WEBDUNIA|
PRO
പൃഥ്വിരാജ് പെയിന്‍ററാകുന്നു. സന്തോഷ് ശിവന്‍ രാജാ രവിവര്‍മയായി അഭിനയിച്ചതിന്‍റെ ചുവടുപിടിച്ചൊന്നുമല്ല ഇത്. ഇത് അത്ര പ്രശസ്തനായ പെയിന്‍ററൊന്നുമല്ല. പേര് എന്നാണ്. ഈ പെയിന്‍റര്‍ ഒരു പ്രത്യേക സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന കഥ പറയുന്ന ചിത്രത്തിലാണ് പൃഥ്വി നായകനാകുന്നത്.

മലയാളത്തിലോ തമിഴിലോ തെലുങ്കിലോ അല്ല ഈ സിനിമ. ബോളിവുഡിലാണ്. അനുരാഗ് കശ്യപ് നിര്‍മ്മിച്ച് സച്ചിന്‍ കുന്ദല്‍ക്കര്‍ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിലാണ് പൃഥ്വി പെയിന്‍റര്‍ സൂര്യയായി അഭിനയിക്കുന്നത്. പേരിട്ടിട്ടില്ലാത്ത ഈ സിനിമയുടെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കുകയാണ്. റാണി മുഖര്‍ജിയാണ് ഈ സിനിമയിലെ നായിക.

മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ളയാളാണ് സച്ചിന്‍ കുന്ദല്‍ക്കര്‍. മൂന്ന് ചെറിയ കഥകള്‍ ചേര്‍ന്ന ‘ഗന്ധാ’ എന്നൊരു ഷോര്‍ട്ട് ഫിലിം സച്ചിന്‍ സംവിധാനം ചെയ്തിട്ടുണ്ട്. അതിലെ ഒരു കഥയുടെ ദീര്‍ഘാവിഷ്കാരമാണ് പൃഥ്വി നായകനാകുന്ന സിനിമ.

മുംബൈയും പുനെയുമാണ് പ്രധാന ലൊക്കേഷനുകള്‍. ഉറുമിയുടെ ലൊക്കേഷനിലെത്തിയാണ് സംവിധായകന്‍ ഈ ചിത്രത്തിന്‍റെ കഥ പറയുകയും തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് കാണിക്കുകയും ചെയ്തത്. അപ്പോള്‍ പൃഥ്വി പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഫൈനല്‍ സ്ക്രിപ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇതൊരു പതിവ് മസാല ഹിന്ദിച്ചിത്രമല്ലെന്നും എന്നാല്‍ കൊമേഴ്സ്യല്‍ തലത്തില്‍ നിന്ന് ഇത് വേറിട്ട് നില്‍ക്കില്ലെന്നും പൃഥ്വി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :