പൃഥ്വിക്ക് ഡേറ്റില്ല, പപ്പന്‍ ജയസൂര്യയെ വിളിച്ചു!

WEBDUNIA|
PRO
‘മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ വേണമെങ്കില്‍ ശ്രമിച്ചോളൂ, നിങ്ങള്‍ക്ക് ഡേറ്റ് കിട്ടാം. എന്നാല്‍ പൃഥ്വിരാജിന്‍റെ ഡേറ്റിനായി അടുത്ത മൂന്നുനാലു വര്‍ഷത്തേക്ക് ശ്രമിക്കേണ്ടതില്ല’ - ഒരു യുവസംവിധായകന്‍ പറഞ്ഞ വാചകമാണ്. പൃഥ്വിയുടെ ഡേറ്റിനായി മൂന്നു ഭാഷകളിലെ നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കുകയാണ്. നേരത്തേ പറഞ്ഞുറപ്പിച്ച ഡേറ്റുകളില്‍ പോലും വ്യത്യാസം വരുത്തേണ്ടി വരുന്ന അവസ്ഥ.

എം പത്‌മകുമാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ‘പാതിരാമണല്‍’ എന്ന സിനിമ പൃഥ്വിയെ നായകനാക്കി പ്ലാന്‍ ചെയ്തതാണ്. ബാബു ജനാര്‍ദ്ദനനായിരുന്നു തിരക്കഥ. എന്നാല്‍ തിരക്കഥയിലെ ചില പാളിച്ചകള്‍ മാറ്റുന്നതിനായി പ്രൊജക്ട് മാറ്റിവച്ചു. ഇപ്പോള്‍ സ്ക്രിപ്റ്റ് റെഡിയായി വന്നപ്പോള്‍ പൃഥ്വിക്ക് ഡേറ്റില്ല. പൃഥ്വിയെ നായകനാക്കി ഉടനൊന്നും ‘പാതിരാമണല്‍’ യാഥാര്‍ത്ഥ്യമാകില്ലെന്ന് തിരിച്ചറിഞ്ഞ പത്‌മകുമാര്‍ ആ റോളിലേക്ക് ഇപ്പോള്‍ ജയസൂര്യയെ വിളിച്ചിരിക്കുകയാണ്.

എന്നാല്‍ ബാബു ജനാര്‍ദ്ദനന്‍റെ തിരക്കഥയില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് പൃഥ്വി ഈ പ്രൊജക്ടില്‍ സഹകരിക്കാത്തതെന്ന് വേറെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൃഥ്വിയെ നായകനാക്കി ബാബു അവസാനം രചിച്ച ‘കലണ്ടര്‍’ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഇതാണ് പാതിരാമണലില്‍ നിന്ന് പൃഥ്വി പിന്‍‌മാറാന്‍ കാരണമെന്നായിരുന്നു വാര്‍ത്തകള്‍. പൃഥ്വിയുടെ മികച്ച സിനിമകളായ വാസ്തവം, തലപ്പാവ് എന്നീ സിനിമകളുടെ രചന നിര്‍വഹിച്ചത് ബാബു ജനാര്‍ദ്ദനനായിരുന്നു.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നായകനാകുന്ന പാതിരാമണലില്‍ നായിക റിമാ കല്ലിങ്കലാണ്. സമുദ്രക്കനി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവന്‍ മണിക്കായി നിശ്ചയിച്ച കഥാപാത്രത്തെയാണ് ഇപ്പോള്‍ സമുദ്രക്കനിക്ക് കരാറായിരിക്കുന്നത്. പത്‌മകുമാറിന്‍റെ ശിക്കാറില്‍ അബ്ദുള്ള എന്ന നക്സലൈറ്റ് നേതാവിനെ അവതരിപ്പിച്ച് കൈയടി നേടിയിരുന്നു സമുദ്രക്കനി. ധനുഷ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പാതിരാമണല്‍ മാര്‍ച്ചില്‍ ആലപ്പുഴയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

സ്വന്തം കുടുംബം തകര്‍ത്തവരോട് പ്രതികാരം ചെയ്യാന്‍ പാതിരാമണലിലെത്തുന്ന ചെറുപ്പക്കാരനായാണ് ജയസൂര്യ ഈ സിനിമയില്‍ അഭിനയിക്കുന്നത്. പകയുടെയും പ്രതികാരത്തിന്‍റെയും കഥ പറയുന്ന ഈ കുടുംബചിത്രത്തില്‍ ആക്ഷന് ഏറെ പ്രാധാന്യമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ...

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...