വിനോദ് വിശ്വേഷ്|
Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2016 (18:01 IST)
തെന്നിന്ത്യന്‍ മാദകറാണി
നമിത പുലിമുരുകനില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. വലിയ ഇടവേളയ്ക്ക് ശേഷമാണ് നമിതയ്ക്ക് ഒരു മികച്ച കഥാപാത്രത്തെ ലഭിക്കുന്നത്. പുലിമുരുകന്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറുകയും ചെയ്തു.
മോഹന്‍ലാല്‍ അല്ലാതെ വേറെ ഏത് നടന്‍ അഭിനയിച്ചാലും പുലിമുരുകന്‍ എന്ന കഥാപാത്രത്തെ ഇത്ര പെര്‍ഫെക്ടാക്കാന്‍ ആകില്ലെന്നാണ് നമിത ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഈ ചിത്രത്തില്‍ ജൂലി എന്ന കഥാപാത്രമായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ താന്‍ വളരെ എക്സൈറ്റഡായെന്നും അതിന് ഒരു കാരണം മോഹന്‍ലാലിന്‍റെ കൂടെ അഭിനയിക്കാനുള്ള അവസരമായതുകൊണ്ടാണെന്നും നമിത പറയുന്നു.
വളരെ സിമ്പിളായ മനുഷ്യനാണ് മോഹന്‍ലാല്‍. ഒരുപാട് വായിക്കുന്ന, ബൌദ്ധികമായി വളരെ ഔന്നത്യമുള്ള വ്യക്തി - മോഹന്‍ലാലിനെപ്പറ്റി പറയുമ്പോള്‍ നമിതയ്ക്ക് നൂറുനാവാണ്. പുലിമുരുകന്‍റെ ഈ മഹാവിജയത്തില്‍ വളരെ സന്തോഷവതിയാണ് നമിത.
എന്നാല്‍ നമിതയുടെ അഭിപ്രായങ്ങളോട് സോഷ്യല്‍ മീഡിയയില്‍ ചില എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. മലയാള സിനിമാലോകം ഏറെ കഴിവുള്ള താരങ്ങളെക്കൊണ്ട് സമ്പന്നമാണെന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയില്‍ പറയുന്നു. മോഹന്‍ലാല്‍ പുലിമുരുകനെ ഉജ്ജ്വലമാക്കി എന്നത് സത്യം. അതിനായി അദ്ദേഹം കഠിനമായി അധ്വാനിച്ചു. എന്നാല്‍ മമ്മൂട്ടി ചെയ്തിരുന്നെങ്കിലും പുലിമുരുകന് ഇതേ തിളക്കമുണ്ടാകുമായിരുന്നു എന്ന് ചര്‍ച്ചയില്‍ ചിലര്‍ വാദിക്കുന്നു.
പുലിമുരുകനില്‍ മോഹന്‍ലാല്‍ അഭിനയിച്ചോ മമ്മൂട്ടി അഭിനയിച്ചോ എന്നതല്ല പ്രധാനം. ലോകസിനിമയ്ക്ക് മുന്നില്‍ ഇത്രയും മികച്ച ഒരു സിനിമ സമ്മാനിക്കാന്‍ മലയാളത്തിന് കഴിഞ്ഞു എന്നതാണ് അഭിമാനകരം. എല്ലാ ചര്‍ച്ചകള്‍ക്കും മീതെ പുലിമുരുകന്‍റെ വിജയം ആഘോഷിക്കപ്പെടട്ടെ.