BIJU|
Last Modified തിങ്കള്‍, 17 ഏപ്രില്‍ 2017 (14:53 IST)
മലയാള സിനിമ അതിന്‍റെ ഗ്രാഫ് കുത്തനെ ഉയര്‍ത്തുകയാണ്. പുലിമുരുകന് ശേഷം അതിനേക്കാള്‍ വീര്യത്തോടെ ഒരു സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതിന് നമ്മള്‍ സാക്‍ഷ്യം വഹിച്ചത് ദി ഗ്രേറ്റ്ഫാദറിലൂടെയാണ്.
ഹനീഫ് അദേനി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം ഗ്രേറ്റ്ഫാദര്‍ 50 കോടി ക്ലബില്‍ പ്രവേശിച്ചതായാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. വിഷു - ഈസ്റ്റര്‍ അവധിദിവസങ്ങള്‍ ചിത്രത്തിന് വലിയ ഗുണം ചെയ്തതായാണ് വിവരം.
17 ദിവസങ്ങള്‍ കൊണ്ടുതന്നെ ചിത്രം 46 കോടിയോളം കളക്ഷന്‍ നേടിയിരുന്നു. ഒരു മമ്മൂട്ടിച്ചിത്രം ആദ്യമായാണ് 50 കോടി ക്ലബില്‍ ഇടം നേടുന്നത്. അതും വെറും ആറുകോടി രൂപ മാത്രം ചെലവില്‍ നിര്‍മ്മിച്ച ഒരു സിനിമയ്ക്ക് ഇത് വലിയ നേട്ടം തന്നെയാണ്.
അതിനൊപ്പം തന്നെ പുത്തന്‍പണം എന്ന മമ്മൂട്ടി - രഞ്ജിത് ചിത്രവും മികച്ച വിജയമാണ് സ്വന്തമാക്കുന്നത്. പുത്തന്‍പണവും സൂപ്പര്‍ഹിറ്റായതോടെ ഈ വര്‍ഷം മമ്മൂട്ടി ഹിറ്റുകള്‍ കൊണ്ട് തന്‍റേതാക്കി മാറ്റിയിരിക്കുകയാണ്.