aparna|
Last Modified ശനി, 19 ഓഗസ്റ്റ് 2017 (15:02 IST)
നിവിന്‍ പോളിയെ മലയാള സിനിമയിലെ ആപത്സൂചനയായി ചിത്രീകരിച്ച് നാന സിനിമാ വാരികയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിവിന്‍ സിനിമക്ക് ശാപമാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് എന്ന സിനിമയുടെ മീഡിയ കോര്‍ഡിനേറ്റര്‍ ക്ഷണിച്ചത് പ്രകാരം ലൊക്കേഷനിലെത്തിയ വാരികയുടെ പ്രതിനിധികളെ നിവിന്‍ ചിത്രമെടുക്കുന്നത് വിലക്കിയെന്നാണ് ആരോപണം.
'നിവിന്റെ ഈ പ്രവണത മലയാള സിനിമയ്ക്ക് ഭൂഷണമോ?' എന്ന തലക്കെട്ടിലാണ് എഴുത്ത്. ശ്യാമപ്രസാദ് പോലും നിവിന് മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്നും ഇതുകണ്ടപ്പോള്‍ സഹതാപമാണ് തോന്നിയതെന്നും കുറിപ്പില്‍ പറയുന്നു. ഒരു സിനിമയുടെ അന്തിമവാക്ക് എന്നും സംവിധായകന്‍ തന്നെയായിരിക്കണം. അയാളുടെ തീരുമാനങ്ങളും ഇഷ്ടങ്ങളും വേണം അവിടെ നടപ്പിലാക്കാന്‍. ഇനി ഇതിന് എല്ലാത്തിനും മുകളില്‍ ഒരാളുണ്ട്. പണ്ട് മുതലാളിമാര്‍ എന്ന ആദരവോടെ വിളിച്ചിരുന്നവര്‍- നിര്‍മ്മാതാക്കള്‍. അവരെപ്പോലും നിശബ്ദരാക്കാന്‍ പാകത്തില്‍ ഒരു നടന്‍ വളര്‍ന്നുവെങ്കില്‍ അതൊരു ആപത്സൂചനയാണ്. അത്തരക്കാര്‍ മലയാളസിനിമയ്ക്ക് ഒരു ശാപവുമാണ്. - കുറിപ്പില്‍ വ്യക്തമാക്കുന്നു.