നിവിന്‍ പോളി പ്രേമത്തില്‍!

WEBDUNIA|
PRO
നിവിന്‍ പോളിക്ക് നല്ല സമയമാണ് ഇപ്പോള്‍. നേരം മലയാളത്തിലും തമിഴിലും ഹിറ്റായതിന് പിന്നാലെ ഇപ്പോള്‍ തുടര്‍ച്ചയായി രണ്ട് ഹിറ്റുകള്‍ കൂടി ലഭിച്ചിരിക്കുന്നു. 1983, എന്നീ ചിത്രങ്ങള്‍ മികച്ച കളക്ഷനും അഭിപ്രായവും നേടി മുന്നേറുകയാണ്.

‘നേരം’ സംവിധാനം ചെയ്ത അല്‍ഫോണ്‍സ് പുത്രന്‍ തന്‍റെ പുതിയ സിനിമ പ്രഖ്യാപിച്ചതാണ് ഇപ്പോഴത്തെ വാര്‍ത്ത. നിവിന്‍ പോളി തന്നെ നായകന്‍. ‘പ്രേമം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതും മലയാളത്തിലും തമിഴിലുമായി ഒരുക്കുമെന്നാണ് അറിയുന്നത്.

പ്രേമത്തിലെ നായിക ആരാകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്തായാലും നസ്രിയയെ ഈ സിനിമയിലേക്ക് പരിഗണിക്കുകയില്ല എന്നാണ് വിവരം. ക്രിസ്മസിന് പ്രേമം പ്രദര്‍ശനത്തിനെത്തിക്കാനാണ് ആലോചിക്കുന്നത്.

അതേസമയം, പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ ചെയ്യാനിരുന്ന ഹിന്ദി സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതാണ്ട് നിലച്ച മട്ടാണ്. ‘ഷട്ടര്‍’ എന്ന മലയാള ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണിത്. എന്തായാലും പ്രേമത്തിന് ശേഷം ഷട്ടര്‍ ഹിന്ദി പതിപ്പ് അല്‍ഫോണ്‍സ് പുത്രന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :