നിക്കി പോകുന്നു, മാളവിക വരുന്നു!

Last Updated: ബുധന്‍, 10 ഡിസം‌ബര്‍ 2014 (15:48 IST)
നിക്കി ഗല്‍‌റാണിക്ക് തിരക്കോടുതിരക്ക്. 1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ എന്നീ സിനിമകള്‍ മെഗാഹിറ്റായതോടെ നിക്കിയെ ഭാഗ്യനായികയാണ് മലയാള സിനിമാലോകം കാണുന്നത്. അതുകൊണ്ടുതന്നെ പല പ്രമുഖ സംവിധായകരും നിക്കിയെ തങ്ങളുടെ സിനിമയുടെ ഭാഗമാക്കാനായി ഓട്ടമാണ്.

അതിനാല്‍, നിക്കിയെ നായികയാക്കി നിശ്ചയിച്ച പല ചിത്രങ്ങള്‍ക്കും ഡേറ്റ് ക്ലാഷ് ഉണ്ടാകുന്നതും സ്വാഭാവികം. ഇവന്‍ മര്യാദരാമന്‍ എന്ന ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നതുകൊണ്ട് നിക്കി ഒഴിവാക്കിയത് മലയാളത്തിലെ സൂപ്പര്‍ തിരക്കഥാകൃത്തുക്കളായ സഞ്ജയ് - ബോബി ടീമിന്‍റെ സിനിമയാണ്.

സഞ്ജയ് - ബോബി എഴുതുന്ന വി കെ പ്രകാശ് ചിത്രത്തില്‍ നിന്ന് നിക്കി ഗല്‍‌റാണി പിന്‍‌മാറി. പകരം എത്തുന്നത് മോഹന്‍. 'പട്ടം പോലെ' എന്ന സിനിമയിലെ നായികയാണ് മാളവിക. ആസിഫ് അലിയുടെ നായികയായാണ് വി കെ പി ചിത്രത്തില്‍ മാളവിക എത്തുന്നത്.

നിക്കി ഗല്‍‌റാണി വേണ്ടെന്നുവച്ചത് ഒരു മികച്ച വേഷം തന്നെയാണെന്നാണ് സിനിമാലോകത്തെ സംസാരം. എന്തായാലും ആദ്യ ചിത്രം ഗുണം ചെയ്തില്ലെങ്കിലും ഈ പ്രൊജക്ടിലൂടെ മാളവിക മോഹന്‍ മലയാളത്തിലെ ഒന്നാം നിര നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :