നാല്‍പ്പത് വലിയകാര്യം:കിഡ്മാന്‍

WEBDUNIA|
File
ഹോളിവുഡ് സുന്ദരി നിക്കോള കിഡ്മാന് നാല്‍പ്പത് തികയുന്നു. വിവാഹ മോചനവും തുടര്‍ന്ന് ഉണ്ടായ കോലാഹലങ്ങളും കഴിഞ്ഞ് പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വച്ചിരിക്കുന്ന ഈ താരത്തിന്‍റെ എല്ലാ പ്രവര്‍ത്തിക്കും ഒരു പ്രത്യേകതയുണ്ട്. ജന്മദിനാഘോഷത്തിലും ഇത് പ്രതിഫലിച്ചു.

നാല്‍പ്പതാം പിറന്നാള്‍ അല്‍പ്പം നേരത്തെ ആഘോഷിക്കാനായിരുന്നു കിഡ്മാന്‍റെ തീരുമാനം. അതനുസരിച്ച് കഴിഞ്ഞ ശനിയാഴ്ച തന്നെ ആഘോഷം നടത്തുകയും ചെയ്തു. അടുത്ത കൂട്ടുകാരായുള്ള 30 പേരും പുതിയ ഭര്‍ത്താവ്‌ കീത്ത് അര്‍ബനും അമ്മ ജാനെല്ലെയും അടങ്ങുന്ന സംഘം ബോണ്ടി ഐസ് ബര്‍ഗിലാണ് അല്‍പ്പം നേരത്തെയുള്ള പിറന്നാളാഘോഷം നടത്തിയത്.

എന്നാല്‍, മുന്‍ ഭര്‍ത്താവ്, ടോം ക്രൂയിസ് (പഴയ)പ്രിയതമയ്ക്ക് മംഗളാശംസകള്‍ നല്‍കാന്‍ എത്തിയിരുന്നില്ല. ടോം, ജയിംസ് പാക്കറിന്‍റെയും എറിക്കാ ബാക്സ്റ്ററിന്‍റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്ക്കാര്‍ ജേതാവായ എറിക്ക ഇപ്പോള്‍ ബാസ് ലൂമാന്‍റെ ‘ഫ്രഞ്ച് റിവിയേറ’യില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

നാല്‍പ്പതില്‍ എത്തിയിട്ടും കിഡ്മാന്‍ പിന്നോട്ടു പോവുന്ന ലക്ഷണമില്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.നാല്‍പ്പതില്‍ എത്താന്‍ കഴിഞ്ഞത് വലിയ കാര്യമാണെന്നും ഇനിയും നല്ലകാലം കിടക്കുകയാണെന്നുമാണത്രേ കിഡ്മാന്‍റെ അഭിപ്രായം. അടുത്ത ആഴ്ച അര്‍ബനുമായി വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കുകയാണ് കിഡ്മാന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :