Last Updated:
ചൊവ്വ, 6 ജനുവരി 2015 (12:50 IST)
നല്ല സിനിമയായിരുന്നു 'തീവ്രം'. ബലാത്സംഗകുറ്റങ്ങളിലെ പ്രതികള്‍ക്ക് ശിക്ഷ നല്‍കേണ്ടതെങ്ങനെയെന്ന് രൂപേഷ് പീതാംബരന്‍ വ്യത്യസ്തമായ രീതിയിലൂടെ പറയുകയായിരുന്നു. സിനിമ നന്നായെങ്കിലും തിയേറ്ററില്‍ വലിയ ചലനം സൃഷ്ടിച്ചില്ല. നായകന്‍ ദുല്‍ക്കര്‍ സല്‍മാനും ഏറ്റവും പ്രിയപ്പെട്ട സിനിമകളുടെ കൂട്ടത്തില്‍ തീവ്രത്തിന് ഇടം കൊടുക്കുന്നു.
'യു ടൂ ബ്രൂട്ടസ്' എന്നാണ് രൂപേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആസിഫ് അലി, ഹണി റോസ് എന്നിവര്‍ ജോഡിയാകുന്ന സിനിമയില്‍ ഇന സഹ ഒരു പ്രധാന വേഷത്തിലെത്തുന്നു.
ചിത്രം ഒരു കോമഡി ത്രില്ലറാണെന്നാണ് ആദ്യവിവരം. 'നല്ല ഗോള്‍ഡന്‍ ചതി' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍. വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്.
താരങ്ങളുടെ പേരുകള്‍ നല്‍കിയിട്ട് മൃഗങ്ങളുടെ ചിത്രങ്ങള്‍ പകരം നല്‍കിയുള്ള പരീക്ഷണം ഓണ്‍ലൈന്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. കഥയും തിരക്കഥയും രൂപേഷ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
ശ്രീനിവാസന്‍, ടോവിനോ തോമസ്, അനുമോഹന്‍, അഹമ്മദ് സിദ്ദിഖി, രചന നാരായണന്‍കുട്ടി തുടങ്ങിയവരും ചിത്രങ്ങളുണ്ട്.