നയന്‍‌താരയുടെ ‘കാമുകനാ’യ സംവിധായകന്‍ വെളിപ്പെടുത്തുന്നു - “നയന്‍സിന് ചെവി കേള്‍ക്കില്ല” !

നയന്‍‌താര, വിഘ്നേഷ് ശിവന്‍, നാനും റൌഡിതാന്‍, മായ, മമ്മൂട്ടി
Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (13:02 IST)
തൊട്ടതെല്ലാം പൊന്നാക്കുന്ന നായികയാണ് നയന്‍‌താര. സമീപകാലത്തായി നയന്‍‌താര അഭിനയിച്ച ചിത്രങ്ങളെല്ലാം വന്‍ ഹിറ്റുകളാണ്. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം ‘ഭാസ്കര്‍ ദി റാസ്കല്‍’ ബോക്സോഫീസില്‍ കോടികളാണ് വാരിയത്. തനി ഒരുവന്‍, എന്നീ തമിഴ് ചിത്രങ്ങള്‍ ഇപ്പോഴും എല്ലാ കേന്ദ്രങ്ങളിലും ഹൌസ് ഫുള്ളായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ‘നാനും റൌഡിതാന്‍’ എന്ന ചിത്രമാണ് നയന്‍‌താരയുടേതായി അടുത്തതായി വരുന്നത്. ആ സിനിമയ്ക്ക് ഒരു പ്രത്യേകതയുണ്ട്.

ആ സിനിമയുടെ സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായി നയന്‍സ് പ്രണയത്തിലാണെന്ന ഗോസിപ്പ് ശക്തമായിരുന്നു. രണ്ടുപേരും ആ ഗോസിപ്പ് നിഷേധിക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്തിട്ടില്ല. എന്തായാലും ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഇമോഷണല്‍ റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെട്ട ഈ സിനിമയില്‍ വിജയ് സേതുപതിയാണ് നായകന്‍. നയന്‍‌താരയുമായുള്ള തന്‍റെ ബന്ധത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ ‘അത് തികച്ചും പേഴ്സണലാണ്, ഇപ്പോള്‍ എന്‍റെ സിനിമയാണ് പ്രധാനം’ എന്ന മറുപടിയാണ് വിഘ്നേഷ് ശിവന്‍ നല്‍കുന്നത്.

‘നയന്‍സിന് ചെവി കേള്‍ക്കില്ല’ എന്നൊരു വെളിപ്പെടുത്തല്‍ വിഘ്നേഷ് ശിവന്‍ നല്‍കുന്നു. അതുപക്ഷേ യഥാര്‍ത്ഥ ജീവിതത്തിലല്ല. ‘നാനും റൌഡി താന്‍’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്‍റെ കാര്യമാണ് വിഘ്നേഷ് പറയുന്നത്.

“ചെവി കേള്‍ക്കാത്ത ഒരു കഥാപാത്രത്തെയാണ് നയന്‍‌താര ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. അങ്ങനെയുള്ളവരുടെ പ്രശ്നങ്ങളൊക്കെ അറിഞ്ഞും ഗവേഷണം നടത്തിയുമാണ് നയന്‍‌താര ആ കഥാപാത്രം ചെയ്യാന്‍ തയ്യാറായിട്ടുള്ളത്” - സംവിധായകന്‍ പറയുന്നു.

“രാജാറാണി, മായ തുടങ്ങിയ വ്യത്യസ്തമായ സിനിമകളില്‍ നയന്‍‌താരയുടെ സംഭാവന വളരെ വലുതാണ്. കഥാപാത്രത്തിനുവേണ്ടി ഏറെ തയ്യാറെടുപ്പ് നടത്തുന്ന താരമാണ് അവര്‍” - വിഘ്നേഷ് ശിവന്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :