നയന്‍-പ്രഭു പ്രണയത്തിന് ഗൌതമിയുടെ ആപ്പ്!

Nayanthara
WEBDUNIA|
PRO
PRO
ജെയം രവിയെ നായകനാക്കി പ്രഭുദേവ ഒരുക്കുന്ന സിനിമയുടെ പേരാണ് ‘ഇച്ച്’. കമലാഹാസന്റെ മകളും സംഗീത സംവിധായകയുമായ ശ്രുതി ഹാസനായിരുന്നു ഈ സിനിമയില്‍ നായികയായി അഭിനയിക്കേണ്ടിയിരുന്നത്. തമിഴ് സിനിമാലോകം തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിക്ക് ഒരുക്കിയ സ്വീകരണച്ചടങ്ങിന് ശേഷം ഇച്ചിലെ നായിക മാറി. ‘എസ്കേപ്പ് ഫ്രം താലിബാന്‍’ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്തെത്തിയ പതിനെട്ടുകാരി ഹന്‍സിക മൊട്‌വാ‍ണിയാണ് ഇച്ചിലെ പുതിയ നായിക.

തമിഴ് സിനിമാലോകം കരുണാനിധിക്കൊരുക്കിയ സ്വീകരണച്ചടങ്ങില്‍ എന്ത് സംഭവിച്ചതുകൊണ്ടാണ് നായികാമാറ്റം ഉണ്ടായത്? അവിടെയാണ് കമലാഹാസന്റെയൊപ്പം ‘കോഹാബ്’ നടത്തുന്ന പഴയകാല നായിക ഗൌതമിയുടെ വില്ലത്തി റോള്‍!

കരുണാനിധിക്ക് ഒരുക്കിയ സ്വീകരണച്ചടങ്ങില്‍ ക്ഷണിതാക്കളായി എത്തിയവരുടെ കൂട്ടത്തില്‍ കമലാഹാസനും ഗൌതമിയും ഉണ്ടായിരുന്നു. പരിപാടികള്‍ ഗംഭീരമായി മുന്നേറിക്കൊണ്ടിരിക്കെ, അതാ സ്റ്റേജില്‍ ഒരു ജോടി - പ്രഭുദേവയും നയന്‍‌താരയും. ഇരുവരും തകര്‍ത്താടി സദസിനെ സന്തോഷിപ്പിച്ചെങ്കിലും ഗൌതമിയുടെ മുഖം ചുളിഞ്ഞു. പ്രഭു-നയന്‍ നൃത്തജോടിയുടെ ചില അംഗവിക്ഷേപങ്ങള്‍ കണ്ട് ഗൌതമിയുടെ മുഖം കറുത്തു.

പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ പാടെ, ‘പ്രഭുദേവ സംവിധാനം ചെയ്യുന്ന സിനിമയില്‍ നമ്മുടെ മകള്‍ ശ്രുതി അഭിനയിക്കുന്നത് എനിക്കിഷ്ടമില്ല’ എന്ന് കമലിനോട് ഒരു കാച്ചാണെത്രെ. ദാമ്പത്യത്തിലും മറ്റും വിശ്വാസമില്ലാത്ത കമലാകട്ടെ ‘പ്രഭുദേവയും നയന്‍‌താരയും തമ്മിലുള്ള രഹസ്യപ്രണയത്തെ എതിര്‍ക്കാനുള്ള അവകാശമൊന്നും നമുക്കില്ല’ എന്ന് ഗൌതമിയെ ഉപദേശിച്ചു.

കമല്‍ ഉപദേശിച്ചെങ്കിലും പ്രഭുദേവയുടെ സിനിമയില്‍ ശ്രുതി അഭിനയിക്കേണ്ട എന്ന തീരുമാനത്തില്‍ നിന്ന് ഒരടി പിന്നോട്ടുമാ‍റാന്‍ ഗൌതമി തയ്യാറായില്ല. ഫലമോ? ഇച്ചില്‍ അഭിനയിക്കാനായി വാങ്ങിയിരുന്ന അഡ്വാന്‍സ് തുക ശ്രുതി തിരികെ നല്‍‌കി. ‘എനിക്ക് അല്‍‌പം തിരക്കാണ്. ഇനിയെന്തെങ്കിലും ചാന്‍സ് വരുമ്പോള്‍ നോക്കാം’ എന്ന് മുട്ടാപ്പോക്ക് ന്യായവും പറഞ്ഞ് തടിതപ്പി.

സംഭവമറിഞ്ഞ ഹന്‍സിക മൊട്‌വാ‍ണി ഉടനെ ഒരുങ്ങിപ്പുറപ്പെട്ടു, പ്രഭുദേവ തിരക്കഥ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഷോലിങ്കറിലെ ഗസ്റ്റ് ഹൌസിലേക്ക്. രണ്ടുപേരും സംസാരിച്ചു, തീരുമാനത്തിലെത്തി. ഗസ്റ്റ് ഹൌസില്‍ നിന്ന് പുറത്തുവരുമ്പോള്‍ ഹന്‍സികയുടെ മുഖത്ത് ആയിരം സൂര്യചന്ദ്രന്മാരുടെ പ്രഭയായിരുന്നുവെത്രെ!

‘കമലിന്റെ മകള്‍ ശ്രുതി അഭിനയിക്കുന്ന സിനിമ’ എന്ന പബ്ലിസിറ്റി ഇച്ചിന് ലഭിക്കാത്തതില്‍ പ്രഭുദേവ അസ്വസ്ഥനാണ്! രഹസ്യപ്രണയം വരുത്തിവയ്ക്കുന്ന ഒരു വിനയേ! എന്തായാലും, സ്വന്തം ഭാര്യയെ മറന്ന് നയന്‍‌താരയ്ക്കൊപ്പം ആടിപ്പാടുന്ന പ്രഭുദേവയ്ക്കൊരു ആപ്പ് വയ്ക്കാനായതില്‍ ഗൌതമി അതീവ സന്തുഷ്ടയാണെത്രെ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :