നമ്മുടെ നസ്രിയയെ ധനുഷ് കൊണ്ടുപോയി!

WEBDUNIA|
PRO
പളുങ്ക് എന്ന ചിത്രത്തില്‍ ബാലതാരമായാണ് നസീമിനെ നമ്മള്‍ ആദ്യം കാണുന്നത്. പിന്നീട് പ്രമാണി, ഒരുനാള്‍ വരും എന്നീ സിനിമകള്‍. ഒടൂവില്‍ മാഡ് ഡാഡ് എന്ന ചിത്രത്തിലെ നായികാ വേഷം. മലയാളത്തിന് ഒരു മികച്ച നായിക കൂടി ലഭിക്കുന്നു എന്ന തോന്നലുണരവേ നസ്രിയയും തമിഴകത്തേക്ക് കടക്കുകയാണ്.

അതും ചെറിയ ഓഫറൊന്നുമല്ല. സൂപ്പര്‍സ്റ്റാര്‍ ധനുഷിന്‍റെ നായികയായാണ് നസ്രിയ തമിഴകത്തെത്തുന്നത്. സര്‍ഗുണന്‍ സംവിധാനം ചെയ്യുന്ന ‘സൊട്ടവാഴക്കുട്ടി’ എന്ന കോമഡി എന്‍റര്‍ടെയ്‌നറിലാണ് നസ്രിയ നായികയാകുന്നത്.

ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ് നസ്രിയ സൊട്ടവാഴക്കുട്ടിയില്‍ ചെയ്യുന്നത്. അമല പോള്‍, ഹന്‍സിക തുടങ്ങിയ ബിഗ് നെയിമുകള്‍ ആലോചിച്ച ശേഷം ഏറ്റവും ഒടുവിലാണ് നസ്രിയയെ നായികയാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

ഫെബ്രുവരി അവസാനമാണ് സൊട്ടവാഴക്കുട്ടിയുടെ ചിത്രീകരണം ആരംഭിക്കുന്നത്. അതേസമയം, തമിഴില്‍ തിരുമണം എന്നും നിക്കാഹ് എന്ന സിനിമ നസ്രിയയെ നായികയാക്കി പുരോഗമിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :