നടി അഞ്ജലിയെ കണ്ടെത്താന്‍ പൊലീസ് നെട്ടോട്ടത്തില്‍

ഹൈദരാബാദ്| WEBDUNIA|
PRO
തെന്നിന്ത്യന്‍ നടി അഞ്ജലി കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ് പൊലീസ്. ഹൈദരാബാദില്‍ ഒരു രഹസ്യകേന്ദ്രത്തിലെന്നല്ലാതെ അഞ്ജലിയുടെ ഒരുവിവരവും ലഭ്യമായിട്ടില്ല. അഞ്ജലിയുടെ ഈ ഒളിച്ചുകളി പൊലീസിന്റെ തലവേദനയായിരിക്കുകയാണ്.

ഹൈദരാബാദിലെ രഹസ്യ കേന്ദ്രത്തില്‍ കഴിയുന്ന അഞ്ജലി സഹോദരന്‍ രവിശങ്കറുമായി ഫോണില്‍ സംസാരിച്ചിരുന്നു. താന്‍ ഹൈദരാബാദില്‍ സുരക്ഷിതയാണെന്നും, ഉടന്‍ തന്നെ നാട്ടില്‍ തിരിച്ചെത്തുമെന്നും അറിയിച്ചതായും തനിക്കെതിരെ പോലീസില്‍ നല്‍കിയിരിക്കുന്ന കാണാതായതായുള്ള പരാതി പിന്‍വലിക്കാനും അഞ്ജലി സഹോദരനോട് ആവശ്യപ്പെട്ടു.

സഹോദരന്‍ രവിശങ്കര്‍ പൊലീസിനെ പരാതിപിന്‍വലിക്കാന്‍ സമീപിച്ചിരുന്നെങ്കിലും മിസ്സിംഗ് കേസാണെന്നും കോടതിയില്‍ ഈ കേസിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണെന്നും വ്യകതമാക്കി പൊലീസ് അതിനനുവദിച്ചില്ല. അഞ്ജലി എവിടെയാണെന്നത് ഇപ്പോഴും ദുരൂഹതയുണര്‍ത്തുന്നതെന്ന് വെസ്റ്റ് സോണ്‍ ഡിസിപി സുധീര്‍ബാബു പറഞ്ഞു.

അഞ്ജലിയുടെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിച്ചെന്നും പക്ഷേ അഞ്ജലി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച ചെന്നൈയിലെ വീടുവിട്ടിറങ്ങിയ അഞ്ജലിയെ പിന്നീട് ആര്‍ക്കും ബന്ധപ്പെടാന്‍ സാധിച്ചില്ല. അഞ്ജലിയെ കണ്ടെത്താനായില്ലെന്ന് കാണിച്ച് സഹോദരന്‍ രവി ശങ്കര്‍ ഹൈദരാബാദ് ജൂബില്‍ ഹില്‍‌സ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഇതിനിടെയാണ് താന്‍ സുരക്ഷിതമായി ഒരിടത്തുണ്ട് എന്ന് നടി തന്നെ അറിയിച്ചിരിക്കുന്നത്. കുറച്ചുവര്‍ഷങ്ങളായി താന്‍ നേരിടുന്ന മാനസിക പീഡനങ്ങളെക്കുറിച്ചും അഞ്ജലി പറഞ്ഞത്.

“ആന്റിയായ ഭാരതി ദേവി എന്ന സ്ത്രീ കുറച്ചുവര്‍ഷങ്ങളായി എന്നെ ചൂഷണം ചെയ്യുകയാണ്. ഇനി സഹിക്കാനാകില്ല എന്ന ഘട്ടം വന്നപ്പോഴാണ് വീടുവിട്ടത്. അമ്മയുടെ സഹോദരിയായ ഭാരതി ദേവി എടിഎം ആയാണ് എന്നെ കണക്കാക്കിയിരുന്നത്. എന്റെ അമ്മയും അച്ഛനും ആന്ധ്രയില്‍ ഒരിടത്ത് ഉണ്ട്. അവരുടെ സുരക്ഷയ്ക്കും ഭീഷണിയുണ്ട്“

“എന്റെ ബാങ്ക് അക്കൌണ്ടുകളും സ്വത്തുമെല്ലാം ആന്റിയുടെയും ഭര്‍ത്താവിന്റെയും നിയന്ത്രണത്തില്‍ ആണ്. നിലവില്‍ ചെന്നൈയില്‍ ഒരു സ്വത്ത് മാത്രമേ എന്റെ പേരില്‍ ഉള്ളൂ. മറ്റെല്ലാം അവരുടെ പേരിലാണ്. ഞാന്‍ വീട്ടുകാരോടും സുഹൃത്തുക്കളോടും സംസാരിക്കുന്നത് പോലും അവര്‍ക്ക് ഇഷ്ടമല്ല. സിനിമയില്‍ നിന്ന് ഞാന്‍ സമ്പാദിച്ച പണമെല്ലാം ആന്റിയും സംവിധായകന്‍ കലന്‍ജിയവും ചേര്‍ന്ന് തട്ടിയെടുത്തു“

“പല സെലിബ്രിറ്റികള്‍ക്കൊപ്പവും എന്റെ പേര് ചേര്‍ത്ത് കഥകള്‍ മെനഞ്ഞ് എന്റെ ഇമേജ് തകര്‍ക്കാനും അവര്‍ ശ്രമിച്ചു. അടിമയെപ്പോലെയാണ് എന്നെ അവര്‍ കാണുന്നത്. ഈയിടെ ഒരു ഷൂട്ടിം‌ഗിനിടെ എനിക്ക് ഷോക്കേറ്റു. എന്നാല്‍ ഞാന്‍ അത് പ്ബ്ലിസിറ്റിയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് ആന്റി എന്നെ റെസ്റ്റ് എടുക്കാന്‍ പോലും അനുവദിച്ചില്ല“- അഞ്ജലി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :