തുപ്പാക്കിക്ക് പിന്നാലെ വിശ്വരൂപത്തിനെതിരെയും മുസ്ലീം സംഘടനകള്‍
WEBDUNIA|
Last Modified വെള്ളി, 4 ജനുവരി 2013 (15:47 IST)
PRO
PRO
തുപ്പാക്കി എന്ന സിനിമ മുസ്ലീംങ്ങള്‍ക്ക് എതിരാണെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ രംഗത്ത് ഇറങ്ങിയതിന് പിന്നാലെ വരാനിരിക്കുന്ന, കമലഹാസന്റെ വിശ്വരൂപം എന്ന ചിത്രത്തിനെതിരെയും വിവിധ മുസ്ലീംസംഘടനകള്‍ രംഗത്ത്. മുസ്ലിംകളെ തീവ്രവാദികളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുന്നുണ്ടോ എന്നറിയാന്‍ മുസ്ലീം സംഘടനാ പ്രതിനിധികളെ നേരത്തെ സിനിമ കാണിക്കണമെന്നാണ് ഇവരുടെ ആവശ്യം.
24 മുസ്ലീം സംഘടനകള്‍ ചേര്‍ന്ന് രൂപികരിച്ച തമിഴ്നാട് മുസ്ലിം മൂവ്മെന്റ്സ് ആന്‍ഡ് പൊളിറ്റിക്കല്‍ പാര്‍ട്ടീസ് കോണ്‍ഫഡറേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ കെ മുഹമ്മദ് ഹനീഫയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിജയ് നായകനായ തുപ്പാക്കി എന്ന സിനിമയിലുണ്ടായിരുന്ന മുസ്ലിം സമുദായത്തെ അവഹേളിക്കുന്ന ദൃശ്യങ്ങള്‍ തങ്ങളുടെ ആവശ്യപ്രകാരം നീക്കം ചെയ്തതായും ഹനീഫ പറഞ്ഞു.
വിജയ് നായകനായ തുപ്പാക്കിയില്‍ മുസ്ലീം സമുദായാംഗങ്ങളെ ബോംബ്വെക്കുന്നവരായി ചിത്രീകരിക്കുന്ന സിനിമ മതമൈത്രി ഇല്ലാതാക്കുമെന്ന് നേരത്തെ മുസ്ലീം സംഘടനകള്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിജയിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. നൂറുക്കണക്കിന് മുസ്ലീം സംഘടനാപ്രവര്‍ത്തകര്‍ നീലാങ്കരയിലെ നടന് വിജയിന്റെ വീടിനുമുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ചിത്രത്തിലെ ചില രംഗങ്ങള്‍ മാറ്റിയിരുന്നു.