തമ്മിലടിക്കുന്നത് മോഹന്‍ലാലും ദുല്‍ക്കറും, പക്ഷേ ചിരിച്ചുകൊണ്ട് മമ്മൂട്ടി അവരെ ജയിക്കും!

കണ്ടോളൂ മമ്മൂട്ടി വന്നിട്ട് ആദ്യത്തെ 24 മണിക്കൂറുകള്‍ !

Mammootty, Mohanlal, Dulquer, Kasaba, Pulimurugan, മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ക്കര്‍, കസബ, പുലിമുരുകന്‍
Last Modified ചൊവ്വ, 7 ജൂണ്‍ 2016 (15:54 IST)
ആദ്യദിന കളക്ഷന്‍ ഒരു അത്ഭുതമാണെന്ന് തോന്നിത്തുടങ്ങിയത് മോഹന്‍ലാലിന്‍റെ ‘കാസനോവ’ റിലീസായതുമുതലാണ്. രണ്ടുകോടി ആറുലക്ഷം രൂപയായിരുന്നു ആ സിനിമയുടെ ആദ്യദിന കളക്ഷന്‍. അതുവരെ ആദ്യദിനത്തില്‍ രണ്ടുകോടിക്ക് മേല്‍ കളക്ഷന്‍ നേടാന്‍ ഒരു സിനിമയ്ക്കും കഴിഞ്ഞിരുന്നില്ല.

പിന്നീട് മോഹന്‍ലാലിന്‍റെ ലോഹം 2.14 കോടി രൂപയാണ് ആദ്യദിനത്തില്‍ സ്വന്തമാക്കിയത്. എന്നാല്‍ മോഹന്‍ലാലിന്‍റെ ഈ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞുകൊണ്ട് യുവസൂപ്പര്‍താരം സുല്‍ക്കര്‍ സല്‍മാന്‍ കൊടുങ്കാറ്റായി. ദുല്‍ക്കറിന്‍റെ ‘ചാര്‍ലി’ ആദ്യദിനത്തില്‍ 2.18 കോടിയും ‘കലി’ ആദ്യദിനത്തില്‍ 2.33 കോടിയും കളക്ഷന്‍ നേടി.

എന്നാല്‍ മോഹന്‍ലാലും ദുല്‍ക്കറും തമ്മിലുള്ള ഈ മത്സരം ഇവിടെ ഒത്തുതീര്‍ക്കാം. കാരണം, മാസ് സിനിമകളുടെ തമ്പുരാനായ സാക്ഷാല്‍ മമ്മൂട്ടി ജൂലൈ ഏഴിന് ‘കസബ’യുമായി വരുന്നുണ്ട്. കേരളത്തില്‍ മാത്രം 150 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മോഹന്‍ലാലിന്‍റെയും ദുല്‍ക്കറിന്‍റെയും ഈ ആദ്യദിന റെക്കോര്‍ഡൊക്കെ വരുന്നതുവരെയേ നിലനില്‍ക്കുള്ളൂ എന്നാണ് മമ്മൂട്ടി ആരാധകരുടെ അഭിപ്രായം.

കസബയില്‍ രാജന്‍ സക്കറിയ എന്ന തകര്‍പ്പന്‍ പൊലീസ് ഓഫീസറായി മമ്മൂട്ടി വരുമ്പോള്‍ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാകുമെന്നാണ് പ്രതീക്ഷ. വരലക്ഷ്മി ശരത്കുമാര്‍ നായികയാകുന്ന കസബ നിതിന്‍ രണ്‍ജിപണിക്കരാണ് സംവിധാനം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു ...

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍
ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. ...

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ...

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല
സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ...

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു
ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു. ഫ. ജോഷി ജോര്‍ജിനാണ് ...

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ ...

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍
മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്ന വിവാദ പ്രസ്ഥാവനയുമായി എസ്എന്‍ഡിപി ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...