ജനപ്രിയന്‍ 20ന് എത്തും

WEBDUNIA|
PRO
PRO
കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജനപ്രിയന്‍ മെയ് 20ന് പ്രദര്‍ശനത്തിനെത്തും. മനോജ് കെ ജയനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. നവാഗതനായ ബോബന്‍ സാമുവലാണ് ചിത്രത്തിന്റെ സംവിധായകന്‍.

നാട്ടുകാരുടെ പ്രിയങ്കരനായ പ്രിയദര്‍ശന്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജോലിയെടുക്കുന്നതില്‍ ഒരു മടിയും കാണിക്കാത്ത പ്രിയന്റെ സാന്നിധ്യം അലസനായ വൈശാഖന്റെ( മനോജ് കെ ജയന്‍) ജീവിതത്തില്‍ വരുത്തുന്ന് മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ജഗതി ശ്രീകുമാര്‍, സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ്, ദേവന്‍, ജാഫര്‍ ഇടുക്കി, കിഷോര്‍, തിരുമല രാമചന്ദ്രന്‍, ഭീമന്‍ രഘു, പ്രകാശ്, വിനോദ് കെടാമംഗലം, ഭാമ, സരയൂ, രശ്മി ബോബന്‍, ശ്രീലത നമ്പൂതിരി, ഗീതാ വിജയന്‍, നിഷ, സാരംഗ്, റോസ്‌ലിന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ് നായര്‍ ആണ്. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വരികള്‍ക്ക് ഗൗതം സംഗീതം പകര്‍ന്നിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :