കാസനോവയിലില്ല, മുംബൈ പൊലീസിലുണ്ട്

WEBDUNIA| Last Modified ഞായര്‍, 16 ജനുവരി 2011 (15:05 IST)
മോഹന്‍ലാല്‍ - റോഷന്‍ ആന്‍ഡ്രൂസ് ടീമിന്‍റെ കാസനോവയിലൂടെ തമിഴ്താരം മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചേക്കില്ലെന്ന് സൂചന. ഡേറ്റില്‍ ചില പ്രശ്നങ്ങള്‍ വന്നതാണ് കാസനോവയില്‍ സഹകരിക്കാന്‍ ആര്യയ്ക്ക് വിലക്കാവുന്നത്. എന്നാല്‍, താമസിയാതെ തന്നെ ‘മുംബൈ പൊലീസി’ലൂടെ മലയാളിയായ ആര്യ മലയാളത്തില്‍ എത്തും. കാസനോവയ്ക്കു ശേഷം പൃഥ്വിരാജിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന സിനിമയാണ് ‘മുംബൈ പൊലീസ്’. ആര്യ എന്ന പേരില്‍ തന്നെയായിരിക്കും ‘മുംബൈ പൊലീസി’ ല്‍ ആര്യ എത്തുകയെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :